വോ​ട്ടെ​ണ്ണ​ൽ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ണം; ആ​ദ്യ ഫ​ല​സൂ​ച​ന എ​ട്ട​ര​യോ​ടെ
Wednesday, May 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ന് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.
നാ​ലാ​ഞ്ചി​റ മാ​ര്‍ ഈ​വാ​നി​യോ​സ് വി​ദ്യാ​ന​ഗ​റി​ലാ​ണ് ജി​ല്ല​യി​ലെ ര​ണ്ടു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​ത്. നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ 14 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന​ത്.
ആ​റ്റി​ങ്ങ​ല്‍, തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ഏ​ഴു വീ​തം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്.
വ​ര്‍​ക്ക​ല മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലാ​ണ് എ​ണ്ണു​ന്ന​ത്.
ആ​റ്റി​ങ്ങ​ല്‍ സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ ലി​റ്റി​ല്‍​ഫ്ള​വ​ര്‍ ഓ​ഡി​റ്റോ​റി​യം(​ര​ണ്ടാം നി​ല), ചി​റ​യി​ന്‍​കീ​ഴ് സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ ഓ​ഡി​റ്റോ​റി​യം, നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് ഹാ​ള്‍, വാ​മ​ന​പു​രം സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് ഹാ​ള്‍, ക​ഴ​ക്കൂ​ട്ടം സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ്ലോ​ക്ക് ഓ​ഡി​റ്റോ​റി​യം മെ​യി​ന്‍ ബി​ല്‍​ഡിം​ഗ്, വ​ട്ടി​യൂ​ര്‍​ക്കാ​വ് മാ​ര്‍ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ബ​സേ​ലി​യോ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, നേ​മം മാ​ര്‍ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, അ​രു​വി​ക്ക​ര ജ​യ് മാ​താ ഐ​ടി​സി, പാ​റ​ശാ​ല മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, കാ​ട്ടാ​ക്ക​ട മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, കോ​വ​ളം മാ​ര്‍ ബ​സേ​ലി​യോ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, നെ​യ്യാ​റ്റി​ന്‍​ക​ര മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജ് ബി​വി​എം​സി ഹാ​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍.നാ​ളെ രാ​വി​ലെ സ്ട്രോം​ഗ് റൂ​മി​ല്‍​നി​ന്ന് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ അ​ത​തു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍​ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഹാ​ളി​ലേ​ക്കു മാ​റ്റും. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​കും യ​ന്ത്ര​ങ്ങ​ള്‍ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. ഓ​രോ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലും നി​ശ്ചി​ത എ​ണ്ണം ടേ​ബി​ളു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ ടേ​ബി​ളി​ലും ഒ​രു മൈ​ക്രോ ഒ​ബ്സ​ര്‍​വ​റും കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​റും കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റും ഉ​ള്‍​പ്പ​ടെ മൂ​ന്നു പേ​രാ​ണ് ഉ​ണ്ടാ​കു​ക. എ​ട്ട​ര​യോ​ടെ ആ​ദ്യ ഫ​ല​സൂ​ച​ന അ​റി​യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.