വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം
Wednesday, May 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​കെ. വാ​സു​കി അ​റി​യി​ച്ചു.
വോ​ട്ടെ​ണ്ണ​ല്‍ ജോ​ലി​ക്കു നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ്ഥാ​നാ​ര്‍​ഥി, ചീ​ഫ് കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റ്, വ​ര​ണാ​ധി​കാ​രി​യി​ല്‍​നി​ന്നോ ഉ​പ വ​ര​ണാ​ധി​കാ​രി​യി​ല്‍​നി​ന്നോ അ​നു​മ​തി പ​ത്രം ല​ഭി​ച്ചി​ട്ടു​ള്ള കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ല്‍​കു​ന്ന പാ​സ് ല​ഭി​ച്ചി​ട്ടു​ള്ള മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ മാ​ത്ര​മേ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കൂ. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​നു​ള്ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ അ​നു​വ​ദി​ക്കി​ല്ല.കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍ നാ​ളെ രാ​വി​ലെ 7.30 നു ​മു​ന്‍​പാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള കൗ​ണ്ടിം​ഗ് ഹാ​ളി​ല്‍ പ്ര​വേ​ശി​ക്ക​ണം.
കൗ​ണ്ടിം​ഗ് പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​വ​ര്‍ ഹാ​ളി​ല്‍ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്. മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്ടോ​പ്പ് തു​ട​ങ്ങി​യ​വ ഹാ​ളി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ പാ​ടി​ല്ല. സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ചീ​ഫ് ഏ​ജ​ന്‍റ് എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ന്‍റെ ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ.
കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​നു പു​റ​ത്ത് പോ​ലീ​സ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. പ്ര​ധാ​ന ഗേ​റ്റി​ല്‍​നി​ന്ന് ബ​ന്ധ​പ്പെ​ട്ട കൗ​ണ്ടിം​ഗ് സെ​ന്‍റ​റി​നു സ​മീ​പം വ​രെ എ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക വാ​ഹ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.