ക​ഴ​ക്കൂ​ട്ട​ത്ത് വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം
Wednesday, May 22, 2019 12:24 AM IST
ക​ഴ​ക്കൂ​ട്ടം : ആ​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ഇ​രു​പ​ത് പ​വ​നും പ​തി​ന​യ്യാ​യി​രം രൂ​പ​യും മോ​ഷ​ണം പോ​യി.
ക​ഴ​ക്കൂ​ട്ടം മേ​നം​കു​ളം വാ​ടി​യി​ൽ റോ​ഡി​ൽ കാ​ർ​ത്തി​ക​യി​ൽ സ​ന്തോ​ഷ്കു​മാ​റി​ന്‍റെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​ടു​ത്ത വീ​ട്ടി​ലു​ള്ള​വ​ർ പു​ല​ർ​ച്ചെ ലൈ​റ്റ് അ​ണ​ക്കു​ന്ന​തി​നു വ​ന്ന​പ്പോ​ൾ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​തും കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഫാ​ൻ​സി ക​മ്മ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​തി​ലി​നു പു​റ​ത്തു കി​ട​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് എ​സ്ഐ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.