സൗ​ജ​ന്യ ബി​ടെ​ക് ട്യൂ​ഷ​ൻ
Wednesday, May 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ മോ​ഡ​ൽ ഫി​നി​ഷിം​ഗ് സ്കൂ​ളും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​വ​കു​പ്പും സം​യു​ക്ത​മാ​യി തി​രു​വ​ന​ന്ത​പു​രം ശാ​സ്ത്ര​സാ​ങ്കേ​തി​ക മ്യൂ​സി​യം കാ​മ്പ​സി​നു​ള്ളി​ലെ മോ​ഡ​ൽ ഫി​നി​ഷിം​ഗ് സ്കൂ​ളി​ൽ സം​സ്ഥാ​ന​ത​ല ബി​ടെ​ക് റെ​മ​ഡി​യ​ൽ ട്യൂ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ താ​മ​സം, ഭ​ക്ഷ​ണം, സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ ന​ൽ​കും. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ബി​ടെ​ക് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തും നി​ല​വി​ൽ പ​ഠി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​സേ​വ​നം വി​നി​യോ​ഗി​ക്കാം. സ്വ​ന്തം പേ​ര്, പൂ​ർ​ണ മേ​ൽ​വി​ലാ​സം, ഫോ​ൺ/​മൊ​ബൈ​ൽ ന​മ്പ​ർ, പ​ഠി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി [email protected] ലേ​ക്ക് മെ​യി​ൽ അ​യ​യ്ക്കു​ക. ഫോ​ൺ: 04712307733/9207133385