പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​തി​നാ​ലു​കാ​രി മ​രി​ച്ചു
Wednesday, May 22, 2019 1:06 AM IST
പോ​ത്ത​ൻ​കോ​ട്: തീ ​പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​തി​നാ​ലു​കാ​രി മ​രി​ച്ചു. കാ​ട്ടാ​യി​ക്കോ​ണം ശാ​സ്ത​വ​ട്ടം മ​ഠ​വൂ​ർ​പ്പാ​റ ശി​വ​ത്തി​ൽ ര​ജേ​ന്ദ്ര​ൻ -പ്രീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പാ​ർ​വ​തി (14)യാ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം ആ​റി​ന് രാ​വി​ലെ 6.15 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​ളി​ക്കു​ന്ന​തി​നാ​യി വെ​ള്ളം ചൂ​ടാ​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു വ​ച്ചി​രു​ന്ന മ​ണ്ണെ​ണ്ണ​യി​ൽ തീ ​ആ​ളി​പ്പ​ട​രു​ക​യും തു​ട​ർ​ന്ന് പാ​ർ​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. അ​ൻ​പ​ത് ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പാ​ർ​വ​തി​യെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.