അ​ടൂ​ർ പ്ര​കാ​ശി​ന് കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം ന​ൽ​കി​യ​ത് 6140 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം
Saturday, May 25, 2019 1:17 AM IST
കാ​ട്ടാ​ക്ക​ട : ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​റി​നു​ശേ​ഷം ആ​റ്റി​ങ്ങ​ലി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ അ​ടൂ​ർ പ്ര​കാ​ശി​ന് കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം ന​ൽ​കി​യ​ത് 6140 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം. 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ എ​ൻ. ശ​ക്ത​നെ 849 വോ​ട്ടി​നാ​ണ് സി​പി​എ​മ്മി​ലെ ഐ.​ബി. സ​തീ​ഷ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
ഇ​ക്കു​റി പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കാ​ട്ടാ​ക്ക​ട​യി​ലെ പ്ര​ച​ര​ണം കൊ​ടു​മ്പി​രി​ക്കൊ​ണ്ട​ത്.
അ​ടൂ​ർ പ്ര​കാ​ശി​നെ ആ​റ്റി​ങ്ങ​ലി​ൽ ആ​ദ്യം സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ന്‍റെ പ​തി​വ് പ​കി​ട​ക​ളി​യി​ൽ അ​ദേ​ഹം പു​റ​ത്താ​യി.
സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴേ​ക്കും സി​പി​എ​മ്മി​ലെ എ.​സ​മ്പ​ത്ത് ര​ണ്ടു​വ​ട്ടം പ്ര​ച​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.