വാ​ക്ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ജൂൺ നാലിന്
Saturday, May 25, 2019 1:17 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് ര​ണ്ട് (ആ​യൂ​ർ​വേ​ദം) ത​സ്തി​ക​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഗ​വ. അം​ഗീ​കൃ​ത ഫാ​ർ​മ​സി​സ്റ്റ് ട്രെ​യി​നിം​ഗ് കോ​ഴ്സ് പാ​സ​യ​വ​ർ​ക്ക് വാ​ക്ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ ജൂ​ൺ നാ​ലി​ന് രാ​വി​ലെ പ​ത്തി​നും ര​ണ്ടി​നും ഇ​ട​യി​ൽ തി​രു​വ​ന​ന്ത​പു​രം ഗ​വ. ആ​യൂ​ർ​വേ​ദ കോ​ള​ജി​നു സ​മീ​പ​മു​ള്ള ആ​രോ​ഗ്യ​ഭ​വ​ൻ ബി​ൽ​ഡിം​ഗി​ലെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്) മു​ൻ​പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഡി​എം​ഒ(​ഐ​എ​സ്എം) അ​റി​യി​ച്ചു. ഫോ​ൺ: 0471 2320988.

എം​ബി​എ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ ​ഓ​പ്പ​റേ​റ്റി​വ് മാ​നേ​ജ്മെ​ന്‍റി​ൽ (കി​ക്മ) എം​ബി​എ(​ഫു​ൾ ടൈം) 2019 - 21 ​ബാ​ച്ചി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. 28ന് ​കി​ക്മ കാ​ന്പ​സി​ൽ​വ​ച്ചാ​ണ് അ​ഡ്മി​ഷ​ൻ. അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​തു​വ​രെ അ​പേ​ക്ഷാ ഫോം ​സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ൺ:8547618290, 9995302006. വെ​ബ്സൈ​റ്റ് www.kicmakerala.in