ശ്രീ​കാ​ര്യം - ആ​ക്കു​ളം റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, May 25, 2019 1:17 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം - ആ​ക്കു​ളം റോ​ഡി​ൽ ചെ​റു​വ​യ്ക്ക​ൽ ജം​ഗ്ഷ​നി​ലെ ക​ലു​ങ്ക് പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നാ​ൽ 27 മു​ത​ൽ ജൂ​ൺ 11 വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ഈ ​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പ്ര​ശാ​ന്ത് ന​ഗ​റി​ലൂ​ടെ തി​രി​ഞ്ഞു പോ​ക​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

അധ്യാപക ഒഴിവ്

വി​തു​ര: വി​തു​ര ഗ​വ. എ​ച്ച് എ​സി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ് ,അ​റ​ബി​ക് എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വി​ലേ​ക്ക് 27ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു.​യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.