വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Saturday, May 25, 2019 1:18 AM IST
നെ​ടു​മ​ങ്ങാ​ട്: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ ക​ര​കു​ളം ഗ​വ. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഡി​വൈ​എ​ഫ്ഐ ,എ​സ്എ​ഫ് ഐ, ​ബാ​ല​സം​ഘം ക​ര​കു​ളം ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ ആ​ദ​രി​ച്ചു.
ഏ​ണി​ക്ക​ര ജം​ഗ്ഷ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് സ്കൂ​ളി​ന് സ്നേ​ഹാ​ദ​രം സ​മ​ർ​പ്പി​ച്ചു.​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജി.​ഐ. ബി​ന്ദു, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​സു​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രം ഏ​റ്റു​വാ​ങ്ങി.
പൊ​തു​വി​ദ്യാ​ഭ്യാ​സം സം​ര​ക്ഷി​ക്കാ​ൻ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളെ ജ​ന​കീ​യ​മാ​ക്കാ​ൻ പൊ​തു സ​മൂ​ഹം ഇ​ത്ത​രം വേ​ദി​ക​ളൊ​രു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ഡോ.​എ.​സ​മ്പ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു ,സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.​എ​സ്.​രാ​ജ​ലാ​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​നി​ല, സി​പി എം ​ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി. ​സു​നി​ൽ കു​മാ​ർ, വി. ​ശ്രീ​ക​ണ്ഠ​ൻ, എം.​ലാ​ലു, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി. ​അ​ജി​ത്ത് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ഉ​ഷാ​കു​മാ​രി, ഡി​വൈ​എ​ഫ്ഐ ഏ​രി​യാ സെ​ക്ര​ട്ട​റി അം​ശു വാ​മ​ദേ​വ​ൻ, പ്ര​സി​ഡ​ന്‍റ് ജി.​ആ​ർ.​ര​തീ​ഷ്, എ​സ്എ​ഫ്ഐ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ​സ്. എ​സ്. അ​ര​വി​ദ്, അ​ക്ഷ​യ ഭാ​ര​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.