പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഇ​ന്ന്
Saturday, May 25, 2019 1:18 AM IST
തി​രു​വ​ന​ന്ത​പു​രം:​ പ​ത്മ​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ന്‍റെ 27 - ാമ​ത് പ​ത്മ​രാ​ജ​ൻ ച​ല​ച്ചി​ത്ര - ചെ​റു​ക​ഥാ പു​ര​സ്കാ​രം2019 ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭാ​ര​ത് ഭ​വ​ൻ ശെ​മ്മ​ങ്കു​ടി സ്മൃ​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
ച​ല​ച്ചി​ത്ര ന​ട​ന്മാ​രാ​യ മ​ധു, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. പ​ത്മ​രാ​ജ​ൻ ച​ല​ച്ചി​ത്ര-​ചെ​റു​ക​ഥാ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ മു​ഹ​മ്മ​ദ്, ക​ഥാ​കൃ​ത്ത് ഇ.​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്ക് മ​ധു പു​ര​സ്കാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കും. ച​ട​ങ്ങി​ൽ പ​ത്മ​രാ​ജ​ന്‍റെ പ്രി​യ പ​ത്നി രാ​ധാ​ല​ക്ഷ്മി, ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.​
പു​ര​സ്കാ​ര​ദാ​ന​ത്തെ തു​ട​ർ​ന്ന് 49 -ാം കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം അ​വാ​ർ​ഡി​ൽ അ​ഞ്ച് പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ മു​ഹ​മ്മ​ദി​ന്‍റെ സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ ച​ല​ച്ചി​ത്രം ഭാ​ര​ത് ഭ​വ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ അ​റി​യി​ച്ചു.