റി​സ​ർ​വ് ചെ​യ്ത​ത് ക​ണ്ട​ക്ട​ർ സീ​റ്റ്: വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, May 25, 2019 1:18 AM IST
തി​രു​വ​ന​ന്ത​പു​രം : ഓ​ണ്‍​ലൈ​നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സീ​റ്റ് റി​സ​ർ​വ് ചെ​യ്ത യാ​ത്ര​ക്കാ​ര​ന് കോ​ർ​പ്പ​റേ​ഷ​ൻ ക​ണ്ട​ക്ട​ർ സീ​റ്റ് അ​നു​വ​ദി​ച്ച​തി​നെ​തി​രെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
കെ ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഒ​രു മാ​സ​ത്തി​ന​കം വീ​ഴ്ച​യെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.ഇ​ക്ക​ഴി​ഞ്ഞ 18 ന് ​രാ​ത്രി 10 ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​ള്ള ആ​ർ​പി​കെ 400 -ാം ന​ന്പ​ർ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ സീ​റ്റ് റി​സ​ർ​വ് ചെ​യ്ത വ​ട്ട​പ്പാ​റ സ്വ​ദേ​ശി പി. ​വി​പി​ൻ​ദീ​പി​നാ​ണ് ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ഉ​ണ്ടാ​യ​ത്.
51-ാം ന​ന്പ​ർ സീ​റ്റാ​ണ് യാ​ത്ര​ക്കാ​ര​ന് ഓ​ണ്‍​ലൈ​നി​ൽ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ബ​സി​ൽ ക​യ​റി ഇ​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​ണ്ട​ക്ട​ർ സ​മ്മ​തി​ച്ചി​ല്ല. റി​സ​ർ​വ് ചെ​യ്ത​ത് ക​ണ്ട​ക്ട​ർ സീ​റ്റാ​ണെ​ന്നാ​യി​രു​ന്നു ക​ണ്ട ക്ട​റു​ടെ വി​ശ​ദീ​ക​ര​ണം. ക​ണ്ട​ക്ട​ർ യാ​ത്ര​ക്കാ​ര​നെ ക​ളി​യാ​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു.
മോ​ശ​മാ​യി പെ​രു​മാ​റി​യ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ടി​ൽ ക​ണ്ട​ക്ട​ർ സീ​റ്റ് റി​സ​ർ​വ് ചെ​യ്യാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.