എ​സ്എ​ടി​യി​ല്‍ ഐ​സി​യു കെ​ട്ടി​ട​ത്തി​ല്‍ വെ​ള്ളം ക​യ​റി; ന​വ​ജാ​ത ശി​ശു​ക്ക​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റ്റി
Saturday, May 25, 2019 1:18 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ശ​ക്ത​മാ​യ വേ​ന​ല്‍​മ​ഴ​യി​ല്‍ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ദു​രി​തം.
സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യാ​യ എ​സ്എ​ടി​യി​ലെ ഐ​സി​യു​ക​ള്‍ ഇ​ന്ന​ല​ത്തെ മ​ഴ​യി​ല്‍ മു​ങ്ങി. ഇ​ട​നാ​ഴി​ക​ളി​ലാ​കെ മ​ണി​ക്കൂ​റു​ക​ള്‍ വെ​ള്ളം കെ​ട്ടി​നി​ന്നു. രോ​ഗി​ക​ള്‍​ക്കാ​യി ഇ​ട്ടി​രി​ക്കു​ന്ന ഇ​രി​പ്പി​ട​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ല്‍ മു​ങ്ങി. പ​ല​രും വെ​ള്ള​ത്തി​ല്‍ ച​വി​ട്ടി​ക്കൊ​ണ്ടാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ച്ചു​കൂ​ട്ടി​യ​ത്.
പ്ര​സ​വം ക​ഴി​ഞ്ഞ സ്ത്രീ​ക​ളു​ടെ ഐ​സി​യു​വി​ലും ന​വ​ജാ​ത​ശി​ശു​ക്ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഐ​സി​യു​വി​ലു​മാ​ണ് ഇ​ന്ന​ല​ത്തെ മ​ഴ​യി​ല്‍ വെ​ള്ളം ക​യ​റി​യ​ത്.
ര​ണ്ട് ഐ​സി​യു​വും പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പു​തി​യ ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി ബി​ല്‍​ഡിം​ഗി​ന്‍റെ പ​ണി പു​രോ​ഗ​തി​യി​ലാ​ണ്. ഇ​തി​നു മു​ന്നോ​ടി​യാ​യി ഐ​സി​യു കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര ഇ​ടി​ക്കു​ന്ന പ​ണി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് ഷീ​റ്റ് ഇ​ട്ടി​രു​ന്നു. ഇ​വി​ടെ​യാ​ണ് ആ​ദ്യ​മാ​യി ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ചു​മ​രു​ക​ളി​ലൂ​ടെ വെ​ള്ളം ഊ​ര്‍​ന്നി​റ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും രോ​ഗി​ക​ള്‍ ന​ന്നേ ബു​ദ്ധി​മു​ട്ടി​ലാ​യി. മ​ഴ ക​ന​ത്ത​തോ​ടെ ന​വ​ജാ​ത​ശി​ശു​ക്ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റ്റാ​നാ​യി. അ​തേ​സ​മ​യം സ്ത്രീ​ക​ളു​ടെ ഐ​സി​യു സു​ര​ക്ഷി​ത​മാ​ണെ​ന്ന​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം.
ഐ​സി​യു പോ​ലു​ള്ള ഒ​രു പ്ര​ധാ​ന സ്ഥ​ല​ത്ത് മ​ഴ​വെ​ള്ളം ക​യ​റി​യ​ത് ഗൗ​ര​വ​മാ​യി എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തി​നി​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തു​ക​യും കെ​ട്ടി​ട​ത്തി​നു​മു​ക​ളി​ല്‍ ഷീ​റ്റ് ഉ​യ​ര്‍​ത്തി​ക്കെ​ട്ടി കൂ​ടു​ത​ല്‍ വെ​ള്ളം ഉ​ള്ളി​ലേ​ക്കു ക​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.
ഏ​താ​യാ​ലും ഐ​സി​യു​ക​ളി​ല്‍ മ​ഴ​വെ​ള്ളം ക​യ​റി​യ​തി​ല്‍ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.