വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടു​കാ​ര​ൻ പ്ര​ഫ. ജെ.​റോ​സ് ച​ന്ദ്രൻ വി​ട​പ​റ​ഞ്ഞു
Saturday, May 25, 2019 1:18 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട ക്രി​സ്റ്റ്യ​ൻ കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജെ.​റോ​സ് ച​ന്ദ്ര​ൻ (84) വി​ട​പ​റ​ഞ്ഞു. റോ​സ് ച​ന്ദ്ര​ൻ വി​ട​പ​റ​ഞ്ഞ​തോ​ടെ ആ​യി​ര​ക​ണ​ക്കി​ന് വിദ്യാർഥികളുടെ അ​ധ്യാ​പ​ക​ൻ മാ​ത്ര​മ​ല്ല ഒ​രു കോ​ള​ജി​ന്‍റെ ച​രി​ത്ര​സാ​ക്ഷ്യം കൂ​ടി​യാ​ണ് ഇ​ന്ന​ലെ യാ​ത്ര​യാ​യ​ത്.
മ​ല​യോ​ര പി​ന്നോ​ക്ക മേ​ഖ​ല​യാ​യി​രു​ന്ന കാ​ട്ടാ​ക്ക​ട​യി​ൽ സി​എ​സ്ഐ സ​ഭ​യാ​ണ് 1965 ൽ ​കാ​ട്ടാ​ക്ക​ട ക്രി​സ്റ്റ്യ​ൻ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളി​ൽ​പ്പെ​ട്ട് കോ​ള​ജ് ഉ​ഴ​ലു​ന്പോ​ഴ​ണ് പ്ര​ഫ. ജെ.​റോ​സ് ച​ന്ദ്ര​ൻ 1970 ൽ ​കോ​ള​ജി​ന്‍റെ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്. 50 സെ​ന്‍റ് സ്ഥ​ല​വും ഓ​ടി​ട്ട ക്ലാ​സ് മു​റി​ക​ളും മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന ക്രി​സ്റ്റ്യ​ൻ കോ​ള​ജി​നെ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള കോ​ള​ജാ​ക്കി മാ​റ്റി​യ​തി​ലെ പ്ര​ധാ​ന ഘ​ട​കം ജെ.​റോ​സ് ച​ന്ദ്ര​നാ​ണ്. പെ​രു​ന്ന എ​ൻ​എ​സ്എ​സ് കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന ജെ.​റോ​സ് ച​ന്ദ്ര​ൻ ക്രി​സ്റ്റ്യ​ൻ കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.
നാ​ട്ടു​കാ​രു​ടേ​യും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ആ​വ​ശ്യ​മാ​യ ഭൂ​മി സ​മ്പാ​ദി​ച്ച് 26 ഏ​ക്ക​ർ കോ​ള​ജി​നു സ്വ​ന്ത​മാ​ക്കി. 1974 ൽ ​കോ​ള​ജ് അ​പ്ഗ്രേ​ഡ് ചെ​യ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡി​ഗ്രി​ത​ല കോ​ഴ്സ് തു​ട​ങ്ങു​ക​യും 78 ൽ ​എ​യി​ഡ​ഡ് കോ​ള​ജാ​യി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്ത​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി​ട്ടു കൂ​ടി​യാ​യി​രു​ന്നു. ബി​ഷ​പ് യേ​ശു​ദാ​സ​ന് ജ​ർ​മ​നി​യി​ൽ നി​ന്നും ല​ഭി​ച്ച ഗ്രാ​ന്‍റ് ഉ​പ​യോ​ഗി​ച്ച് സ​യ​ൻ​സ് ബ്ലോ​ക്ക് നി​ർ​മാ​ണം ന​ട​ത്തി​യ​തും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും കു​ട്ടി​ക​ളി​ൽ നി​ന്നും സ്വ​രൂ​പി​ച്ച സം​ഭാ​വ​ന വ​ഴി ലൈ​ബ്ര​റി, ഓ​ഫീ​സ് കെ​ട്ടി​ടം എ​ന്നി​വ പ​ണി​ത​തും റോ​സ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. കാ​ട്ടാ​ക്ക​ട​യു​ടെ വി​ക​സ​ന​ത്തി​ന് തി​ല​ക​ക്കു​റി​യാ​യി മാ​റി കാ​ട്ടാ​ക്ക​ട ക്രി​സ്റ്റ്യ​ൻ കോ​ള​ജ് ഇ​ന്ന് കേ​ര​ള​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മു​ൻ​നി​ര ക​ലാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്്. 1990 ൽ ​വി​ര​മി​ക്കു​മ്പോ​ൾ ആ​റാ​യി​ര​ത്തി​ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ളും 130 ലേ​റെ അ​ധ്യാ​പ​ക​രും നൂ​റോ​ളം അ​ന​ധ്യാ​പ​ക​രും ഉ​ള്ള കാ​ലാ​ല​യ​മാ​യി കാ​ട്ടാ​ക്ക​ട ക്രി​സ്റ്റ്യ​ൻ കോ​ള​ജ് മാ​റു​ക​യാ​യി​രു​ന്നു. ത​ക്ക​ല​യി​ൽ അ​ധ്യാ​പ​ക​രാ​യി​രു​ന്ന ജോ​ഷ്വാ​യു​ടേ​യും മു​ത്ത​മ്മാ​ളി​ന്‍റെ​യും മ​ക​നാ​ണ് റോസ് ചന്ദ്രൻ
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ബി​എ​സ്‌​സി ഫി​സി​ക്സ് പ​ഠ​ന​ത്തി​നു ശേ​ഷം ഇം​ഗ്ലീ​ഷി​ൽ പി​ജി​യും നേ​ടി എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി.
എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ റി​ട്ട. അ​ധ്യാ​പി​ക സു​മി​ത്ര​ജോ​ൺ ആ​ണ് ഭാ​ര്യ. സു​രേ​ഷ് ച​ന്ദ്ര​ൻ, ഡോ. ​സു​ഷീ​ൽ ച​ന്ദ്ര​ൻ, രാ​ജേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം എ​ൽ​എം​എ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.