പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​തി​മൂ​ന്നു​കാ​രി മ​രി​ച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ
Saturday, May 25, 2019 1:18 AM IST
പാ​റ​ശാ​ല: തീ​പ്പൊ​ള്ള​ലേ​റ്റു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​തി​മൂ​ന്നു​കാ​രി മ​രി​ച്ചു. അ​യി​ര അം​ബു​ജ​വി​ലാ​സ​ത്തി​ൽ സ​ജീ​വ് കു​മാ​ർ - സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ന (13 ) യാണ് ​മ​രി​ച്ച​ത്.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ജ​ന ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തീ​യാ​ളി​പ്പ​ട​രു​ന്ന​തു​ക​ണ്ട ബ​ന്ധു​ക്ക​ൾ തീ​യ​ണ​ച്ചു പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5. 30 ഓ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ക്കു​ന്നു.
സൗ​മ്യ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ കു​ട്ടി​യാ​ണ് അ​ഞ്ജ​ന. ആ​ദ്യ ഭ​ർ​ത്താ​വു മ​രി​ച്ച​ശേ​ഷം പു​ന​ർ​വി​വാ​ഹം ചെ​യ്ത സൗ​മ്യ​ക്ക് മ​റ്റൊ​രു പെ​ൺ​കു​ട്ടി​കൂ​ടി​യു​ണ്ട് .
അ​ഞ്ജ​ന​യെ സൗ​മ്യ നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​പീ​ഡ​നം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ര​ണ്ടു​വ​ർ​ഷം മു​ൻ​പ് വീ​ടു​വി​ട്ടി​റ​ങ്ങി​യ അ​ഞ്ജ​ന​യെ പാ​റ​ശാ​ല റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും അ​മ്മ​യു​ടെ പീ​ഡ​നം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ നാ​ടു​വി​ട്ടു പോ​കാ​ൻ ഇ​റ​ങ്ങി തി​രി​ച്ച​താ​ണെ​ന്നു മൊ​ഴി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീത് ന​ൽ​കി അ​ഞ്ജ​ന​യെ കൂ​ടെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.
അ​തേ​സ​മ​യം ര​ക്ഷി​താ​ക്ക​ൾ തു​ട​ർ​ന്നും പെ​ൺ​കു​ട്ടി​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. മാ​ത്ര​മ​ല്ല വീ​ടി​നു മു​ൻ​വ​ശ​ത്തെ വാ​ഴ​യു​ടെ ചു​വ​ട്ടി​ൽ നി​ന്നു​മാ​ണ് മ​ണ്ണ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ച്ച​തെ​ന്നും കു​ട്ടി ഓ​ടി​യ ല​ക്ഷ​ണ​മോ വീ​ടി​നു​ള്ളി​ൽ മ​ണ്ണ​ണ്ണ ഒ​ഴി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
എ​ന്നാ​ൽ ര​ക്ഷി​താ​ക്ക​ൾ പ​ഠി​ക്കാ​ൻ പ​റ​ഞ്ഞ​തി​ലു​ള്ള മ​നോ​വി​ഷ​മം കൊ​ണ്ട് അ​ഞ്ജ​ന മ​ണ്ണ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.