ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു പോ​യ യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Saturday, May 25, 2019 2:48 AM IST
തി​രു​വ​ന​ന്ത​പു​രം : കു​ടും​ബ​ത്തോ​ടൊ​പ്പം ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു പോ​യ യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വ​ഴു​ത​യ്ക്കാ​ട് ഈ​ശ്വ​ര​വി​ലാ​സം ലെ​യ്നി​ൽ കു​മാ​ർ​സി​ൽ സു​ബ്ര​ഹ്മ​ണ്യം ( 49,ഗ​ണേ​ഷ് ) ആ​ണ് പ​ഴ​നി​ക്ക​ടു​ത്ത് ഒ​ട്ടംഛ​ത്ര​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം . ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ൾ​ട്ടോ കാ​റും എ​തി​രെ വ​ന്ന പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഉ​ട​നെ പ​ഴ​നി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ഭാ​ര്യ സ​ന്ധ്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മെ​രി​ലാ​ൻ​ഡ് പി. ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ചെ​റു​മ​ക​നും ശാ​സ്താ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം ന്യൂ ​തി​യ​റ്റ​റി​ന്‍റെ​യും ഉ​ട​മ​യാ​യ എ​സ്. കു​മാ​ർ - ഡോ. ​കോ​മ​ളം കു​മാ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​നുമാണ് സു​ബ്ര​ഹ്മ​ണ്യം. മ​ക​ൾ: രു​ദ്ര