മ​രം​വീ​ണ് വീ​ട് ത​ക​ര്‍​ന്നു : ലക്ഷങ്ങളുടെ നഷ്ടം
Sunday, May 26, 2019 12:10 AM IST
വെ​ള്ള​റ​ട: മ​രം​വീ​ണ് വീ​ട് ത​ക​ർ​ന്നു വീ​ട്ട​മ്മ​യ്ക്കു​പ​രി​ക്കേ​റ്റു.​മ​ര​പ്പാ​ലം വി​ജി ഭ​വ​നി​ല്‍ ഗി​രി​ജ​യു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും സ​മീ​പ​വാ​സി​യു​ടെ ​മ​ര​ങ്ങ​ളാ​ണ് വീ​ടി​ന് മു​ക​ളി​ൽ പു​റ​ത്തുപ​തി​ച്ച​ത്. മേ​ല്‍​ക്കൂ​ര​യി​ലെ ആ​സ്ബ​റ്റോ​സ് ഷീ​റ്റ്പൊ​ട്ടി​വീ​ണാ​ണ് വീ​ട്ട​മ്മ​ക്ക് പ​രി​ക്കേ​റ്റ​ത്.​

മ​രം മു​റി​ച്ചു​മാ​റ്റാ​ത്ത​തി​നാ​ൽ ത​ക​ര്‍​ന്ന വീ​ട്ടി​നു​ള്ളി​ല്‍ എ​ണീ​റ്റ് ഇ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത രോ​ഗി​ക​ളാ​യ തേ​വാ​യി(79) അം​ബ്രോ​സ്(76) എ​ന്നി​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടു​ങ്ങി​ക്കി​ട​ന്ന​താ​യും പോ​ലീ​സ് ഇ​ട​പ​ട​ല്‍ ഉ​ണ്ടാ​യ​ശേ​ഷമാ​ണ് സ​മീ​പ​വാ​സി മ​രം​മു​റി​ച്ച്മാ​റ്റി​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

​വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നും ചു​മ​രു​ക​ള്‍ പി​ള​ര്‍​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ​യുടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടുണ്ടെന്നും മ​ഴ​വെ​ള്ളം വീ​ണ് വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ച​താ​യും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.