സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള​യെ അനുസ്മരിച്ചു
Sunday, May 26, 2019 12:10 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ 141-ാം ജ​ന്മ​വാ​ർ​ഷി​ക​ദി​നം ആ​ച​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വെ​ൻ​പ​ക​ൽ അ​വ​നീ​ന്ദ്ര കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ​യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​വ​ത്സ​ല​ൻ, എ​സ്.​കെ. അ​ശോ​ക​കു​മാ​ർ, മാ​രാ​യ​മു​ട്ടം സു​രേ​ഷ്, എം. ​ആ​ർ. സൈ​മ​ൻ, ക​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, സു​മ​കു​മാ​രി, ആ​ർ.​അ​ജ​യ​കു​മാ​ർ, ഗ്രാ​മം പ്ര​വീ​ൺ, ഊ​രൂ​ട്ടു​കാ​ല സു​രേ​ഷ്, കൂ​ട്ട​പ്പ​ന ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ, അ​ഹ​മ്മ​ദ് ഖാ​ൻ, എം.​സി. സെ​ൽ​വ​രാ​ജ്, ഗ​ഞ മാ​ധ​വ​ൻ​കു​ട്ടി, അ​വ​ണാ​കു​ഴി മോ​ഹ​ൻ​രാ​ജ്, നെ​യ്യാ​റ്റി​ൻ​ക​ര അ​ജി​ത്ത്, ക​വ​ളാ​കു​ളം സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര: സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ ജ​ന്മ​വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്ന​ലെ സാ​മൂ​ഹ്യ​നീ​തി സം​ര​ക്ഷ​ണ സ​മി​തി അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ ദി​ന​മാ​യി ആ​ച​രി​ച്ചു.

അ​ര​ങ്ക​മു​ക​ളി​ലെ കൂ​ടി​ല്ലാ വീ​ട്ടി​ൽ സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

സ്വ​ദേ​ശാ​ഭി​മാ​നി ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ജി ബു​ധ​ന്നൂ​ർ, സെ​ക്ര​ട്ട​റി സ​ജി​ലാ​ൽ, അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ർ, എ​ൻ. ബെ​ൻ​സ​ർ, രാ​ജ്കു​മാ​ർ, ഡോ. ​വേ​ണു, കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.