എ​സി​ക്ക് തീ​പി​ടി​ച്ച് കൂ​ൺ​കൃ​ഷി ന​ശി​ച്ചു
Sunday, May 26, 2019 12:10 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പോ​ളി​ഹൗ​സ് കൃ​ഷി​യി​ട​ത്തി​ലെ പ്രത്യേക റൂ​മി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​യ​ർ ക​ണ്ടീ​ഷ​നി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന് കൂ​ൺ​കൃ​ഷി ന​ശി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ലാ​ഹു​ദ്ദീ​ന്‍റെ​യും, നി​സാ​മു​ദ്ദീ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് എ​ൽ​പി​സ്കൂ​ളി​ന് സ​മീ​പ​ത്താ​യി ന​ട​ത്തി വ​രു​ന്ന ജി​നാ​നി മ​സും എ​ന്ന പോ​ളി​ഹൗ​സി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ കൂ​ൺ​കൃ​ഷി പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന എ​യ​ർ ക​ണ്ടീ ഷ​ൻ ഷോ​ർ​ട്ടാ​യി തീ​പി​ടി​ക്കു​ക​യും തീ ​കൂ​ൺ​കൃ​ഷി​യി​ലേ​യ്ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ത്ത് എ​ത്തി തീ ​കെ​ടു​ത്തി.​ഏ​ക​ദേ​ശം നാ​ല് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു.
.