മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ
Sunday, May 26, 2019 12:10 AM IST
പേ​രൂ​ർ​ക്ക​ട: മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ യു​വാ​വി​നെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി നി​ഥി​ൻ (25) ആ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 10ന് ​നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് ഷൂ​ട്ടിം​ഗ് സം​ബ​ന്ധ​മാ​യ സാ​ധ​ന​ങ്ങ​ളും ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ടെ​മ്പോ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.
നെ​ടു​മ​ങ്ങാ​ട് നി​ന്ന് കാ​ച്ചാ​ണി വ​ഴി വ​ട്ടി​യൂ​ർ​ക്കാ​വി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഇ​യോ​ൺ കാ​റി​ലും ഒ​രു ബൈ​ക്കി​ലും വാ​ഹ​നം ത​ട്ടി. മ​രു​തം​കു​ഴി ഭാ​ഗ​ത്ത് വ​ച്ച് ഇ​യോ​ൺ കാ​റി​ലും പി​ടി​പി ഭാ​ഗ​ത്ത് വ​ച്ച് ഒ​രു ബൈ​ക്കി​ലും ഇ​ടി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചി​ട്ട​ശേ​ഷം നി​ർ​ത്താ​തെ പോ​യ​തോ​ടെ നാ​ട്ടു​കാ​ർ ടെ​മ്പോ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ലാ​ണ് അ​പ​ക​ടം വ​രു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.