പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സ് പൂ​ട്ടാ​തെ ജീ​വ​ന​ക്കാ​ർ പോ​യി
Sunday, May 26, 2019 12:10 AM IST
വി​ഴി​ഞ്ഞം: പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സ് പൂ​ട്ടാ​തെ ജീ​വ​ന​ക്കാ​ർ പോ​യി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സ് പൂ​ട്ടാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ലേ​ക്ക് പോ​യ​ത്. ര​ണ്ടാം നി​ല​യി​ലെ വാ​തി​ലും ജ​നാ​ല​ക​ളും തു​റ​ന്നു​കി​ട​ക്കു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി . ഒാ​ഫീ​സി​ലെ ലൈ​റ്റു​ക​ളും ഫാ​നു​ക​ളും ഒാ​ഫ് ചെ​യ്യാ​ത്ത നി​ല​യി​ലാ​യി​രു​ന്നു.​വി​വ​ര​മ​റി​ഞ്ഞ് രാ​ത്രി​യി​ൽ വി​ഴി​ഞ്ഞം പോ​ലി​സ് എ​ത്തി സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​രെ വി​വ​രം അ​റി​യി​ച്ചു.