ഇ​ട​തു​പ​ക്ഷം വി​ശ്വാ​സി​ക​ൾ​ക്കെ​തി​രെ​ന്ന പ്ര​ചാ​ര​ണം ശരിയല്ല: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ
Sunday, May 26, 2019 12:12 AM IST
കാ​ട്ടാ​ക്ക​ട : ഇ​ട​തു​പ​ക്ഷം വി​ശ്വാ​സി​ക​ൾ​ക്കെ​തി​രെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് എ​തി​രാ​ണെ​ങ്കി​ൽ ഇ​ത്ര​യും വോ​ട്ട് എ​ൽ​ഡി​എ​ഫി​ന് കി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​ള​പ്പി​ൽ​ശാ​ല ഇ​എം​എ​സ് അ​ക്കാ​ഡ​മി​യി​ൽ എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ​ഠ​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​പ്പോ​ഴ​ത്തെ പ​രാ​ജ​യം വ​സ്തു​നി​ഷ്ഠ​മാ​യി പാ​ർ​ട്ടി പ​രി​ശോ​ധി​ക്കും. ഭ​ര​ണ​ഘ​ട​ന​പ്ര​കാ​ര​മു​ള്ള സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​പ്പോ​ഴും ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​എ. വി​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി സ​ച്ചി​ൻ​ദേ​വ്, ശ​ര​ത് പ്ര​സാ​ദ്, കെ.​പി. ഐ​ശ്വ​ര്യ, ര​ഹ്ന സ​ബീ​ന , എ.​പി. അ​ൻ​വീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ എ​ള​മ​രം ക​രീം എം​പി, ടി. ​എ​ൻ. സീ​മ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ക്യ​ന്പ് നാ​ളെ സ​മാ​പി​ക്കും.