മു​ക്ക്പ​ണ്ടം​ പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ കേ​സ്: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Sunday, May 26, 2019 12:12 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ മു​ക്ക് പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍.
ക​ട​യ്ക്ക​ല്‍ ഇ​ത്തി​വാ പോ​ങ്ങു​മ​ല കൃ​ഷ്ണ​കൃ​പ​യി​ല്‍ ബി​ച്ചു വി​ജ​യ​ന്‍ (30)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 19നും,29​നും പി​ര​പ്പ​ന്‍​കോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തിന്‍റെ ശാ​ഖ​യി​ൽ നി​ന്ന് മു​ക്കു പ​ണ്ടം പ​ണ​യം വ​ച്ച് ഏ​ഴ് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​യി​രു​ന്നു കേ​സ്. സ്ഥാ​പ​ന​ത്തി​ലെ സ്വ​ര്‍​ണ പ​രി​ശോ​ധ​നാ വി​ഭാ​ഗ​മാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.
മാ​നേ​ജ്മെ​ന്‍റ് പോ​ലീ​സി​ല്‍ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ വെ​ഞ്ഞാ​റ​മൂ​ട് ബ​സ് സ്റ്റാ​ൻ​ഡി​ല്‍ വ​ച്ച് പ്ര​തി​യെ എ​സ്ഐ ത​മ്പി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​രാ​യ യു​വ​തി​യും അ​റ​സ്റ്റി​ലാ​യ ബി​ച്ചു വി​ജ​യ​ന്‍റെ ഭാ​ര്യ​യും പ​ങ്കാ​ളി​ക​ളാ​ണ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഇ​വ​രെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.