പ​ത്മ​രാ​ജ​ൻ ച​ല​ച്ചി​ത്ര -ചെ​റു​ക​ഥാ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ന്നു
Sunday, May 26, 2019 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്മ​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ന്‍റെ 27 - ാം പ​ത്മ​രാ​ജ​ൻ ച​ല​ച്ചി​ത്ര - ചെ​റു​ക​ഥാ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭാ​ര​ത് ഭ​വ​നി​ലെ, ശെ​മ്മ​ങ്കു​ടി സ്മൃ​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
ച​ല​ച്ചി​ത്ര ന​ട​ന്മാ​രാ​യ മ​ധു, ഇ​ന്ദ്ര​ൻ​സ്, പ​ത്മ​രാ​ജ​ന്‍റെ പ​ത്നി രാ​ധാ​ല​ക്ഷ്മി, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രു​ന്നു . പ​ത്മ​രാ​ജ​ൻ ച​ല​ച്ചി​ത്ര-​ചെ​റു​ക​ഥാ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ മു​ഹ​മ്മ​ദി​നും, ചെ​റു​ക​ഥാ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ ക​ഥാ​കൃ​ത്ത് ഇ.​സ​ന്തോ​ഷ് കു​മാ​റി​നും ച​ല​ച്ചി​ത്ര ന​ട​ൻ മ​ധു പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു.
ച​ട​ങ്ങി​ൽ പ​ത്മ​രാ​ജ​ന്‍റെ പ​ത്നി രാ​ധാ​ല​ക്ഷ്മി, മ​ധു, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ​ത്മ​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി​ജ​യ​കൃ​ഷ്ണ​ൻ, പ്ര​സി​ഡ​ന്‍റ് ബൈ​ജു ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​ന​ങ്ങാ​ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
പു​ര​സ്കാ​ര ദാ​ന​ത്തെ തു​ട​ർ​ന്ന് 49 - ാം കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം അ​വാ​ർ​ഡി​ൽ അ​ഞ്ച് പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ മു​ഹ​മ്മ​ദി​ന്‍റെ സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ ച​ല​ച്ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു.