തെ​ക്ക​ൻ തി​രു​വി​താം​കൂ​ർ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് തി​രി തെ​ളി​ഞ്ഞു
Sunday, May 26, 2019 12:12 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: തെ​ക്ക​ൻ തി​രു​വി​താം​കൂ​ർ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് തി​രി തെ​ളി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന തെ​ക്ക​ൻ തി​രു​വി​താം​കൂ​ർ സാം​സ്കാ​രി​കോ​ത്സ​വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​ട​നും സം​വി​ധാ​യ​ക​നും ക​ഥാ​കൃ​ത്തു​മാ​യ മ​ധു​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​എ​സ്.​വി. വേ​ണു​ഗോ​പ​ൻ​നാ​യ​ർ, എം.​പി. സ​ദാ​ശി​വ​ൻ, പ്ര​ഫ. ജി.​എ​ൻ. പ​ണി​ക്ക​ർ, കെ.​വി. തി​ക്കു​റി​ശി, ശൈ​ല​ജാ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.
കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ, ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. വി​നോ​ദ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. രാ​ജ്മോ​ഹ​ന​ൻ, ച​രി​ത്ര​ഗ​വേ​ഷ​ക​ൻ സി.​വി. സു​രേ​ഷ്, ആ​ർ.​വി. അ​ജ​യ​ഘോ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
സം​സ്ഥാ​ന പു​രാ​രേ​ഖ വ​കു​പ്പി​ന്‍റെ പു​രാ​രേ​ഖ​ക​ളു​ടെ​യും സെ​ൽ​വ​രാ​ജ് ജോ​സ​ഫി​ന്‍റെ നാ​ണ​യ- സ്റ്റാ​ന്പ്- ക​റ​ൻ​സി പു​രാ​വ​സ്തു​ക്ക​ളു​ടെ​യും ഇ​ഞ്ചി​വി​ള പാം​കൂ​ർ ഫെ​ഡ​റേ​ഷ​ന്‍റെ പ​ന​യു​ത്പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ക്ക​ൻ തി​രു​വി​താം​കൂ​റി​ന്‍റെ ന​വോ​ഥാ​ന പാ​ര​ന്പ​ര്യം സം​ബ​ന്ധി​ച്ച് ന​ട​ന്ന സെ​മി​നാ​റി​ൽ ഡോ. ​ഉ​ഷാ സ​തീ​ഷ് മോ​ഡ​റേ​റ്റ​റാ​യി. ഡോ. ​എ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​എം.​എ. സി​ദ്ദീ​ഖ്, എ​ൻ. ര​തീ​ന്ദ്ര​ൻ എ​ന്നി​വ​ർപ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. എ.​പി. സു​നി​ൽ​കു​മാ​ർ, പി.​കെ. തു​ള​സീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തെ​ക്ക​ൻ തി​രു​വി​താം​കൂ​റി​ലെ മ​ണ്‍​മ​റ​ഞ്ഞ എ​ഴു​ത്തു​കാ​രു​ടെ ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ ശ്ര​ദ്ധാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​ന്ന മൊ​ഴി​മ​ധു​രം പ​രി​പാ​ടി​യി​ൽ വി​നോ​ദ് വൈ​ശാ​ഖി, ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​ൻ, സു​മേ​ഷ് കൃ​ഷ്ണ​ൻ, ആ​ര​ഭി പ​ത്മ​ൻ, ഗി​രീ​ഷ് പ​രു​ത്തി​മ​ഠം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഇ​ന്ന് എ​ഴു​ത്ത​കം, സെ​മി​നാ​ർ, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, സ​മാ​പ​ന സ​മ്മേ​ള​നം എ​ന്നി​വ ന​ട​ക്കും.