കൗ​തു​കം സ​മ്മാ​നി​ച്ച് സെ​ൽ​വ​രാ​ജ് ജോ​സ​ഫി​ന്‍റെ പു​രാ​വ​സ്തു പ്ര​ദ​ർ​ശ​നം
Sunday, May 26, 2019 12:12 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: 350 ഓ​ളം രാ​ജ്യ​ങ്ങ​ളി​ലെ നാ​ണ​യ​ങ്ങ​ൾ, പ​ത്തു ല​ക്ഷ​ത്തി​ന്‍റെ ഒ​റ്റ​നാ​ണ​യം, നൂ​റു ല​ക്ഷം കോ​ടി​യു​ടെ ഒ​റ്റ​നോ​ട്ട്, പൂ​ക്ക​ളു​ടെ മ​ണ​മു​ള്ള സ്റ്റാ​ന്പു​ക​ൾ, പു​രാ​വ​സ്തു​ക്ക​ൾ മു​ത​ൽ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ വ​രെ.
നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച തെ​ക്ക​ൻ തി​രു​വി​താം​കൂ​ർ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന കാ​ഴ്ച​ക​ളി​ലൊ​ന്നാ​ണ് ക​ല്ലി​യൂ​ർ ആ​ർ​സി എ​ൽ​പി​എ​സി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യ സെ​ൽ​വ​രാ​ജ് ജോ​സ​ഫി​ന്‍റെ ഈ ​അ​പൂ​ർ​വ ശേ​ഖ​രം. പൊ​ഴി​യൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ മൂ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി അ​മൂ​ല്യ​മാ​യ കൗ​തു​ക​ങ്ങ​ളു​ടെ പി​ന്നാ​ലെ​യു​ള്ള സ​ഞ്ചാ​ര​ത്തി​ലാ​ണ്.
ഇ​ന്ത്യ​യി​ലെ നൂ​റോ​ളം നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലെ നാ​ണ​യ​ങ്ങ​ൾ​ക്കു പു​റ​മേ ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റു​തും വ​ലു​തു​മാ​യ നാ​ണ​യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് നാ​ണ​യ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ക്കി​യി​രി​ക്കു​ന്നു.
യേ​ശു​വി​ന്‍റെ കാ​ല​ത്തെ വെ​ള്ളി​ക്കാ​ശും യൂ​ദാ​സി​ന്‍റെ ഒ​റ്റു​കാ​ശും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ചെ​ഗു​വേ​ര ഒ​പ്പി​ട്ട ക്യൂ​ബ​ൻ ക​റ​ൻ​സി​യും മ​ഹാ​ന്മാ​രു​ടെ ചി​ത്ര​മു​ള്ള നൂ​റോ​ളം ക​റ​ൻ​സി​ക​ളും ത്രി​ഡി സ്റ്റാ​ന്പു​ക​ളും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ മാ​റ്റു കൂ​ട്ടു​ന്നു.