എ​സ്എ​ടി ആ​ശു​പ​ത്രിയിൽ വീ​ട്ട​മ്മ​യ്ക്ക് ദു​ര​നു​ഭ​വം; ജീ​വ​ന​ക്കാ​ര​ന്‍ മാ​പ്പ് പ​റ​ഞ്ഞു
Sunday, May 26, 2019 12:12 AM IST
മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വീ​ട്ട​മ്മ​യോ​ട് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ മാ​പ്പ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. കു​ഞ്ഞി​നെ പീ​ഡി​യാ​ട്രി​ക് കാ​ഷ്വാ​ലി​റ്റി​യി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ത്തി​ച്ച​താ​യി​രു​ന്നു വീ​ട്ട​മ്മ. എ​സ്എ​ടി പ്ര​വേ​ശ​ന​ക​വാ​ട​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് കു​ഞ്ഞ് ഛര്‍​ദി​ച്ചു. ഇ​ത് വൃ​ത്തി​യാ​ക്കി​യ ശേ​ഷം ഉ​ള്ളി​ലേ​ക്ക് പോ​യാ​ല്‍ മ​തി​യെ​ന്ന് സു​ര​ക്ഷാ ഡ്യൂ​ട്ടി ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍ പ​റ​ഞ്ഞു.
എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ലെ മ​റ്റ് ജീ​വ​ന​ക്കാ​ര്‍ എ​ത്തു​ക​യും ഛര്‍​ദി​ല്‍ തു​ട​ച്ചു​നീ​ക്കു​ന്ന​തി​ന് ശു​ചീ​ക​ര​ണ ജോ​ലി​ക്കാ​ര്‍ ഉ​ണ്ടെ​ന്നും അ​വ​ര്‍ ചെ​യ്തു കൊ​ള്ളും എ​ന്നും അ​റി​യി​ക്കു​ക​യും ചെ​യ്തു.
ഇ​തി​നി​ടെ കാ​ഷ്വാ​ലി​റ്റി​യി​ല്‍ എ​ത്തി​യ വീ​ട്ട​മ്മ​യെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ നി​ര്‍​ബ​ന്ധി​ച്ച് കൊ​ണ്ടു​വ​ന്ന കു​ട്ടി​യു​ടെ ഛര്‍​ദി​ല്‍ വൃ​ത്തി​യാ​ക്കി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു.
വീ​ട്ട​മ്മ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ മാ​പ്പ് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യ​ത് എ​സ്എ​ടി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ഇ​ത്ത​രം ക്രൂ​ര​മാ​യ പെ​രു​മാ​റ്റ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണം എ​ന്നാ​ണ് ആ​വ​ശ്യം.
അ​തേ​സ​മ​യം സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ പ്ര​വൃ​ത്തി ന്യാ​യീ​ക​രി​ക്കാ​വു​ന്ന​ത​ല്ല എ​ന്നും സം​ഭ​വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​സ്എ​ടി സൂ​പ്ര​ണ്ട് ഡോ. ​സ​ന്തോ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.