മ​ധു​പാ​ൽ, നി​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ല: മ​ന്ത്രി
Sunday, May 26, 2019 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ന്തം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തി​ന്‍റെ പേ​രി​ൽ വ​ർ​ഗീ​യ മേ​ല​ങ്കി​യ​ണി​ഞ്ഞ മ​ത​ഭ്രാ​ന്ത​ന്മാ​ർ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മ​ധു​പാ​ലി​നെ​തി​രെ ന​ട​ത്തു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ തി​ക​ച്ചും ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. മ​ധു​പാ​ൽ ഒ​റ്റ​യ്ക്ക​ല്ലെ​ന്നും ഈ ​നാ​ടും ന​ന്മ​യു​ള്ള മ​ന​സു​ക​ളാ​കെ​യും മ​ധു​പാ​ലി​നോ​ടൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ക്ക​ൻ തി​രു​വി​താം​കൂ​ർ സാം​സ്കാ​രി​കോ​ത്സ​വം ഇ​ന്ന​ലെ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.