തീ​ര സ​മു​ദ്ര​ജ​ല ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കും: മു​ഖ്യ​വ​നം മേ​ധാ​വി പി. ​കെ. കേ​ശ​വ​ന്‍
Sunday, May 26, 2019 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: തീ​ര സ​മു​ദ്ര​ജ​ല ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​രം​ഗ​ത്ത് കൂ​ടു​ത​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് വ​നം​വ​കു​പ്പ് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​വ​നം​മേ​ധാ​വി പി. ​കെ. കേ​ശ​വ​ന്‍.
ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ ഏ​റ്റെ​ടു​ത്ത് റി​സ​ര്‍​വ് വ​ന​ങ്ങ​ളാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​ക്കം കൂ​ട്ടു​മെ​ന്നും സ​മു​ദ്ര​ജ​ല ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വ​നം​വ​കു​പ്പ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ സ​മു​ദ്ര​ജ​ല ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ സം​രം​ഭ​ങ്ങ​ള്‍ എ​ന്ന ഏ​ക​ദി​ന​ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തീ​ര സ​മു​ദ്ര​ജ​ല ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ പ്രാ​മു​ഖ്യം ന​ല്‍​കേ​ണ്ട സ​മ​യ​മാ​ണി​ത്. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​മ​നു​സ​രി​ച്ചാ​ണ് ഇ​വ പ​രി​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കാ​നാ​യി​ട്ടി​ല്ല. 300 ഹെ​ക്ട​ര്‍ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ ഇ​തി​നോ​ട​കം വ​ന​ഭൂ​മി​യാ​ക്കി​ക​ഴി​ഞ്ഞു. തൃ​ശൂ​ര്‍ ചേ​റ്റു​വ​യി​ല്‍ എ​ട്ട് ഹെ​ക്ട​റും സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തു​മാ​യി മ​റ്റൊ​രു 60 ഹെ​ക്ട​റും ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.
ഇ​തു​കൂ​ടാ​തെ 400 ഹെ​ക്ട​റോ​ളം ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ​സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​നേ​രി​ട്ടും സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യും ഇ​ത് ഏ​റ്റെ​ടു​ക്കും. സ​മു​ദ്ര​ജീ​വി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ കീ​ഴി​ല്‍ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ സു​രേ​ന്ദ്ര​കു​മാ​ര്‍ അ​റി​യി​ച്ചു.
സം​സ്ഥാ​ന​ത്തെ തീ​ര സ​മു​ദ്ര​ജ​ല ജൈ​വ​വൈ​വി​ധ്യ​സ​മ്പ​ത്തി​ന്‍റെ പ​രി​പാ​ല​ന​വും സം​ര​ക്ഷ​ണ​വും സു​സ്ഥി​ര​വി​നി​യോ​ഗ​വും ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശി​ല​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. എ​ട്ടോ​ളം വി​ഷ​യ​ങ്ങ​ളി​ല്‍ നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ സ​സ്റ്റെ​യി​ന​ബി​ള്‍ കോ​സ്റ്റ​ല്‍ മാ​നേ​ജ്മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​ര്‍. ര​മേ​ഷ്, സ​യ​ന്‍റി​സ്റ്റ് ഡോ .​വി. ദീ​പ​ക് സാ​മു​വ​ല്‍ , കേ​ര​ള​യൂ​ണി​വേ​ഴ്സി​റ്റി ഡീ​നും അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ത​ല​വ​നു​മാ​യ ഡോ. ​എ. ബി​ജു​കു​മാ​ര്‍, മ​ഹാ​രാ​ഷ്ട്ര വ​നം​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ പി​സി​സി​എ​ഫ് എ​ന്‍. വാ​സു​ദേ​വ​ന്‍, മ​റൈ​ന്‍ ബ​യോ​ള​ജി​സ്റ്റ് ഡോ. ​വ​ര്‍​ധ​ന്‍ പ​ഠ​ന്‍​ക​ര്‍, മ​റൈ​ന്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ഡോ. ​സാ​ജ​ന്‍ ജോ​ണ്‍, ഗ​ള്‍​ഫ് ഓ​ഫ് മാ​ന്നാ​ര്‍ മ​റൈ​ന്‍ എ​ന്‍​പി വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ അ​ശോ​ക് കു​മാ​ര്‍, വൈ​ല്‍​ഡ്‌​ലൈ​ഫ് ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ സൊ​സൈ​റ്റി റി​സ​ര്‍​ച്ച് അ​സോ​സി​യേ​റ്റ് പ​രൊ​മി​താ റേ ​എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.
ച​ട​ങ്ങി​ല്‍ സി​സി​എ​ഫ് പ​ത്മാ മൊ​ഹ​ന്തി,സി​എ​ഫ് കെ. ​ആ​ര്‍. അ​നൂ​പ്, നാ​ഷ​ണ​ല്‍ ബ​യോ ഡൈ​വേ​ഴ്സി​റ്റി അ​ഥോ​റി​റ്റി മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ആ​ര്‍. പൂ​ര്‍​വ​ജ , മു​ന്‍ മു​ഖ്യ വ​നം​മേ​ധാ​വി വി. ​ഗോ​പി​നാ​ഥ​ന്‍, വ​നം​വ​ന്യ​ജീ​വി വ​കു​പ്പ്, ഫി​ഷ​റീ​സ്, പ​രി​സ്ഥി​തി വ​കു​പ്പു​ക​ള്‍, തീ​ര​ദേ​ശ​സേ​ന, നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ സ​സ്റ്റെ​യി​ബി​ള്‍ കോ​സ്റ്റ​ല്‍ മാ​നേ​ജ്മെ​ന്‍റ്, സ​ര്‍​ക്കാ​തി​ര ഏ​ജ​ന്‍​സി​ക​ളാ​യ വേ​ള്‍​ഡ് വൈ​ല്‍​ഡ് ലൈ​ഫ് ഫ​ണ്ട്, വൈ​ല്‍​ഡ് ലൈ​ഫ് ക​സേ​ര്‍​വേ​ഷ​ന്‍ സൊ​സൈ​റ്റി, വൈ​ല്‍​ഡ് ലൈ​ഫ് ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ, തീ​രം എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.