വീ​ടു​ക​യ​റി ആ​ക്ര​മ​ണം: പ്ര​തി​ക​ളെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച​വ​ർ പി​ടി​യി​ൽ
Sunday, May 26, 2019 12:12 AM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല​യി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ ഒ​ളി​വി​ൽ പോ​കു​ന്ന​തി​ന് സ​ഹാ​യി​ച്ച ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി.
കൊ​ല്ലം നെ​ടി​യ​വി​ള സ്വാ​തീ​മ​ന്ദി​ര​ത്തി​ൽ സ്വാ​തി​രാ​ജ്, കൊ​ല്ലം നി​ല​മേ​ൽ കൈ​തോ​ട് തെ​ക്ക​തി​ൽ വീ​ട്ടി​ൽ രാ​ജ​ഷ് എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഒ​രു മാ​സം മു​ൻ​പാ​ണ് പെ​രി​ങ്ങ​മ്മ​ല കു​ണ്ടാ​ള​ൻ​കു​ഴി സ്വ​ദേ​ശി​യാ​യ ഷീ​ബ​യു​ടെ വീ​ട്ടി​ൽ പ്ര​തി​ക​ളാ​യ ഉ​ല്ലാ​സ്, അ​മ​ൽ​കൃ​ഷ്ണ എ​ന്നി​വ​ർ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ക​യും അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​ക്കു​ക​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ത്.​
ത​ട​യാ​ൻ ശ്ര​മി​ച്ച ഷീ​ബ​യു​ടെ മ​രു​മ​ക​ൾ സു​ജി​ത​യ്ക്കും പ​ത്ത് വ​യ​സ് പ്രാ​യ​മു​ള്ള ചെ​റു​മ​ക​ൾ​ക്കും അ​യ​ൽ​വാ​സി​ക്കും ആ​ഴ​ത്തി​ൽ മു​റി​വു​ക​ളേ​റ്റി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു.
നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി വി​നോ​ദി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഭ​ര​ണി​ക്കാ​വ് നി​ന്നും പാ​ലോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു​കു​മാ​ർ, ഷാ​ഡോ ടീ​മം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ ഷി​ബു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജു, സി​പി​ഒ​മാ​രാ​യ നെ​വി​ൽ​രാ​ജ്, സ​തി​കു​മാ​ർ, മ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.