കോടതിയിലെ ബീമിന്‍റെ പാളി ഇളകി വീണ സംഭവം: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Sunday, May 26, 2019 12:12 AM IST
തി​രു​വ​ന​ന്ത​പു​രം:​സി​ബി​ഐ കോ​ട​തി​യി​ലെ മു​ൻ ജ​ഡ്ജി​യു​ടെ ചേം​ബ​റി​നു​ള്ളി​ലെ ബീം ​പാ​ളി ഇ​ള​കി വീ​ണ സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി മാ​നേ​ജ​രോ​ടൊ​പ്പം എ​ത്തി തെ​ളി​വെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ ഏ​പ്രി​ൽ 26 നാ​ണ് കോ​ട​തി​യി​ൽ കേ​സു​ക​ൾ അ​വ​സാ​നി​ച്ച ശേ​ഷം ചേം​ബ​റി​നു​ള്ളി​ൽ ജ​ഡ്ജി ഇ​രി​ക്കു​ന്ന സ​മ​യ​മാ​ണ് ബീ​മി​ന്‍റെ അ​റ്റം ഇ​ള​കി വീ​ണ​ത്. ഇ​തു ക​ണ്ട​യു​ട​നെ ജ​ഡ്ജി സി​ബി​ഐ കോ​ട​തി ശി​ര​സ്താ​രെ വി​ളി​ക്കു​ക​യും തു​ട​ർ​ന്ന് കോ​ട​തി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.