ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം തീ​ര​ത്ത​ടി​ഞ്ഞു
Sunday, May 26, 2019 12:12 AM IST
വി​ഴി​ഞ്ഞം: ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം തീ​ര​ത്ത​ടി​ഞ്ഞു. ച​പ്പാ​ത്ത് അ​യ​ണി​ക്കു​റ്റി വി​ള ത​ത്വ​മ​സി​യി​ൽ ശ​ശി​ധ​ര​ന്‍റെ മ​ക​ൻ ഷി​ബു (40) വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പൂ​വാ​ർ പൊ​ഴി​ക്ക​ര​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വി​ഴി​ഞ്ഞം ആ​ഴി​മ​ല തീ​ര​ത്തെ പാ​റ​യി​ൽ ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും ചെ​രു​പ്പും ക​ണ്ടെ​ത്തി​യി​രു​ന്നു.
ക​ട​ലി​ൽ വീ​ണി​രി​ക്കാ​മെ​ന്ന സം​ശ​യ​ത്തി​ൽ വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രു​ന്നു. കൂ​ടാ​തെ തീ​ര​ദേ​ശ പോ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തി​യ ക​ട​ൽ​പ​രി​ശോ​ധ​ന​യി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ടി​മ​ല​ത്തു​റ​യി​ലെ ഒ​രു റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷി​ബു​വി​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ച് വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. ഭാ​ര്യ: ഷീ​ബ. മൂ​ന്ന​ര വ​യ​സു​കാ​ര​ൻ വേ​ദി​ക് മ​ക​നാ​ണ്.