വ​നി​ത​ക​ൾ​ക്കാ​യി പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Sunday, May 26, 2019 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​ക്യ​രാ​ഷ്ട്ര സ​ഭ ജൂ​ണ്‍ ഏ​ഴ് ലോ​ക ഭ​ക്ഷ്യ സു​ര​ക്ഷാ ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ ജി​ല്ലാ​ത​ല​ങ്ങ​ളി​ലും സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ന​ല്ല ആ​രോ​ഗ്യ​ത്തി​ന് സു​ര​ക്ഷി​ത​വും പോ​ക്ഷ​ക​സ​മൃ​ദ്ധ​വു​മാ​യ ആ​ഹാ​രം അ​നി​വാ​ര്യം എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി ജൂ​ണ്‍ മൂ​ന്നി​ന് ക​വ​ടി​യാ​റി​നു സ​മീ​പ​മു​ള്ള വി​മ​ൻ​സ് ക്ല​ബി​ൽ വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി ഈ​റ്റ് റൈ​റ്റ് പാ​ച​ക മ​ത്സ​രം ന​ട​ത്തു​ന്നു. സ്കൂ​ൾ/​കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ർ​ക്കാ​ർ വ​നി​താ ജീ​വ​ന​ക്കാ​ർ എ​ൻ​ജി​ഒ/​കു​ടും​ബ​ശ്രീ വ​നി​താ​പ്ര​വ​ർ​ത്ത​ക​ർ വ​നി​താ ഭ​ക്ഷ​ണ ബി​സി​ന​സ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ, വീ​ട്ട​മ്മ​മാ​ർ എ​ന്നീ അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.ഒ​രു വി​ഭാ​ഗ​ത്തി​ൽ നി​ന്നും ര​ണ്ടു​പേ​ർ വീ​തം അ​ട​ങ്ങി​യ നാ​ലു ടീ​മു​ക​ൾ​ക്കു​വ​രെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 04714 2322833, 8943346577, 18004251125