ന​വോ​ഥാ​ന മു​ന്നേ​റ്റ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് മു​ഖ്യ​പ​ങ്ക്: മ​ന്ത്രി
Monday, May 27, 2019 12:39 AM IST
കൊ​ട്ടാ​ര​ക്ക​ര: ന​വോ​ഥാ​ന മു​ന്നേ​റ്റ​ത്തി​ന് തി​രി​തെ​ളി​യേ​ണ്ട​ത് ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ നി​ന്നാ​ണെന്ന് മന്ത്രി കെ.രാജു. വി​ദ്യാ​ർ​ഥിക​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ മാ​ത്ര​മ​ല്ല പ​ഠി​ക്കേ​ണ്ട​ത് സാ​മൂ​ഹ്യ​സാം​സ്കാ​രി​ക ഇ​ട​പെ​ട​ലു​ക​ളും പ​ഠ​ന​വി​ഷ​യ​മാ​ക്കേ​ണ്ട​താ​ണെ​ന്ന് മ​ന്ത്രി പറഞ്ഞു. ​വാ​ള​ക​ത്ത് എം ​കെ കു​മാ​ര​ൻ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എം.പി. പ്ര​ദീ​പ് കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു.പ്ര​കാ​ശ് ല​ക്ഷ്മ​ണ​ൻ, ​പൊ​ലി​ക്കോ​ട് മാ​ധ​വ​ൻ, ജി.​ആ​ർ സു​രേ​ഷ്, വി.​ദി​ലീ​പ് കു​മാ​ർ, ജ​ല​ജ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു.