റോ​ഡു​മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നിടെ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Monday, May 27, 2019 12:59 AM IST
ക​ഴ​ക്കൂ​ട്ടം : ബൈ​പാ​സി​ൽ ക​ഴ​ക്കൂ​ട്ടം ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം റോ​ഡു​മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. ചി​റ​യി​ൻ​കീ​ഴ് ക​ട​കം​പു​ളു​ന്തു​രു​ത്തി വ​ട​ക്കും​തി​ട്ട​വീ​ട്ടി​ൽ ബാ​ഹു​ലേ​യ​ന്‍റെ ഭാ​ര്യ ഗീ​ത (52) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​രി​യാ​യ മ​ക​ളെ ഹോ​സ്റ്റ​ലി​ൽ കൊ​ണ്ട് വി​ട്ട​തി​ന് ശേ​ഷം തി​രി​ച്ചു ചി​റ​യി​ൻ​കീ​ഴേ​യ്ക്ക് പോ​കു​ന്ന​തി​നാ​യി ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പോ​കു​വാ​ൻ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​ന്നി​ടെ​യാ​ണ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ആം​ബു​ല​ൻ​സ് ഗീ​ത​യെ ഇ​ടി​ക്കു​ന്ന​ത് .ഈ ​ആം​ബു​ല​ൻ​സി​ൽ ത​ന്നെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: ഗീ​തു,ബൈ​ജു.