ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ വ്യാ​പ​ക നാ​ശം
Saturday, June 15, 2019 12:16 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം.​മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി വി​ത​ര​ണ​വും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. വ​യ്യേ​റ്റ് റോ​ഡി​ൽ നി​ന്ന മ​രം ഒ​ടി​ഞ്ഞു​വീ​ണ് സ​മീ​പ​ത്തെ ക​ട​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു.
മു​ള​യം യു​ഗ​പ്ര​ഭാ സ്പോ​ർ​ട്ട്സ് ആ​ൻ​ഡ് ആ​ർ​ട്ട്സ് ക്ല​ബി​ന് സ​മീ​പം തെ​ങ്ങ് വൈ​ദ്യു​ത ലൈ​നി​ൽ​വീ​ണ് വൈ​ദ്യു​ത വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.
വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ അ​ജി​ത്കു​മാ​ർ, ഫ​യ​ർ​മാ​ൻ​മാ​രാ​യ അ​രു​ൺ മോ​ഹ​ൻ, ബി​നു, വി​ജേ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.