ക​ഞ്ചാ​വു​മാ​യി ര​ണ്ടു​യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Saturday, June 15, 2019 12:16 AM IST
കാ​ട്ടാ​ക്ക​ട : സ്കൂ​ൾ, കോ​ളേ​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്ന യു​വാ​ക്ക​ളെ കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. നെ​യ്യാ​റ്റി​ൻ​ക​ര, അ​ഭ​യാ​ല​യ​ത്തി​ൽ ലി​നു എ​ന്ന അ​ഭ​യ​ൻ (21), വെ​ള്ള​റ​ട, അ​ഞ്ചു​മ​ര​ങ്കാ​ല, കു​ഴി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​ശാ​ഖ് (25) എ​ന്നി​വ​രാ​ണ് കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ലാ​യ​ത്.
ഇ​ൻ​സ്പ​ക്ട​ർ ബി. ​ആ​ർ. സു​രൂ​പും സം​ഘ​വും ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്കൂ​ളി​ന് സ​മീ​പ​ത്തു വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ൽ 5.050 കി​ലോ ക​ഞ്ചാ​വു​മാ​യി വ​ന്ന അ​ഭ​യ​ൻ പി​ടി​യി​ലാ​യ​ത്. മ​ണ്ഡ​പ​ത്തി​ൻ ക​ട​വ് കു​ച്ച​പ്പു​റം ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​ന് സ​മീ​പ​ത്തു​വ​ച്ച് ബ​ജാ​ജ് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ 30 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് വി​ശാ​ഖി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.
അ​ഭ​യ​ൻ ത​മി​ഴ്നാ​ട് ക​മ്പം തേ​നി ഉ​ൾ​പ്പ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ക​ഞ്ചാ​വ് മൊ​ത്ത​മാ​യി വാ​ങ്ങി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന സ​മ​യ​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​വാ​നാ​യി വ​രു​മ്പോ​ഴാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ ബി. ​ആ​ർ. സ്വ​രൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ വി. ​ജി. സു​നി​ൽ​കു​മാ​ർ പ്രി​വ​ന്‍റീ​വ് ഒാ​ഫീ​സ​ർ ഗി​രീ​ഷ്, ടി. ​വി​നോ​ദ്, ഹ​ർ​ഷ​കു​മാ​ർ, രാ​ജീ​വ്, സാ​ധു​ൻ പ്ര​ഭാ​ദാ​സ്,സ​തീ​ഷ് കു​മാ​ർ, ഡ്രൈ​വ​ർ സു​നി​ൽ പോ​ൾ എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.