ക​ത്തി​പ്പാ​റ-​ച​ങ്കി​ലി റോ​ഡ് നി​ർ​മാ​ണം ഇ​ഴ​യു​ന്നു: കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Saturday, June 15, 2019 12:18 AM IST
വെ​ള്ള​റ​ട: ക​ത്തി​പ്പാ​റ -പ​ന്നി​മ​ല -ച​ങ്കി​ലി റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ ക​ത്തി​പ്പാ​റ​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ഐ​സി​സി അം​ഗം അ​ന്‍​സ​ജി​താ റ​സ​ല്‍ നി​ര്‍​വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് വെ​ള്ള​റ​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ്മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ യു​ഡി എ​ഫ് പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ. ​ദ​സ്ത​ഗീ​ര്‍ മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി.
കെ. ​ജി. മം​ഗ​ള്‍​ദാ​സ്, മ​ണ്ണാ​ത്തി​പ്പാ​റ ജോ​ണ്‍​സ​ന്‍, പ്ലാ​ങ്കാ​ല ജോ​ണ്‍​സ​ന്‍, സാ​ബു പ​ണി​ക്ക​ര്‍, മ​ണ​ലി സ്റ്റാ​ന്‍​ലി, ജ​യ​ച​ന്ദ്ര​ന്‍, ഷി​ബി​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​റ​ര​ക്കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ക്കു​ന്ന റോ​ഡ് നി​ർ​മാ​ണം ര​ണ്ട​ര​വ​ർ​ഷം ക​ഴി​ഞ്ഞും പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.