പോ​ലീ​സി​ന് ആ​ശ്ര​യം ന​ൽ​കി​യ​ത് ആ​ശു​പ​ത്രി​ക്ക് ‘പൊ​ല്ലാ​പ്പാ​യി’
Saturday, June 15, 2019 12:18 AM IST
കാ​ട്ടാ​ക്ക​ട : ആ​ശ്ര​യം ന​ൽ​കി​യ​ത് പൊ​ല്ലാ​പ്പി​ലാ​യ വി​ഷ​മ​ത്തി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​ക്യ​ത​ർ . പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​നാ​യ ആ​ശു​പ​ത്രി പ​രി​സ​രം ഇ​ന്ന് ആ​ക്രി വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ന്പാ​ര​മാ​യി. ഒ​ന്ന​ര ദ​ശാ​ബ്ദം മു​ന്പ് അ​നു​വ​ദി​ച്ച മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് വാ​ട​ക കെ​ട്ടി​ടം ല​ഭ്യ​മ​ല്ലാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പു​ന്നാ​വൂ​ർ റോ​ഡി​ലു​ള്ള ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്നു​ള്ള ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള ക്വ​ാർ​ട്ടേ​ഴ്സ് പോ​ലീ​സ് സ്റ്റേ​ഷ​നു​വേ​ണ്ടി ഒ​ഴി​ഞ്ഞു​ന​ൽ​കി.
ആ​ഘോ​ഷ​മാ​യി ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​താ​യ​തോ​ടെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പ​രി​സ​രം കൈ​യേ​റി വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടി​ടാ​ൻ തു​ട​ങ്ങി. അ​ര ഏ​ക്ക​റോ​ളം വ​രു​ന്ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ ന​ട്ടു​വ​ള​ർ​ത്തി​യി​രു​ന്ന അ​പൂ​ർ​വ മ​രു​ന്ന് ചെ​ടി​ക​ള​ട​ക്കം അ​തോ​ടെ കാ​ല​യ​വ​നി​ക​ക്കു​ള്ളി​ലാ​യി.നാ​ല് മാ​സം മു​ന്പ് ഇ​രു​നൂ​റ് മീ​റ്റ​ർ മാ​റി പോ​ലീ​സ് സ്റ്റേ​ഷ​ന് സ്വ​ന്തം ബ​ഹു​നി​ല മ​ന്ദി​ര​വും അ​ത്യാ​ധു​നി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​യെ​ങ്കി​ലും തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച വാ​ഹ​ന​ങ്ങ​ൾ ആ​ശു​പ​ത്രി പ​രി​സ​ത്ത് നി​ന്ന് മാ​റ്റാ​ൻ പോ​ലീ​സ് ന​ട​പ​ടി​യാ​യി​ല്ല.ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​ണ്.ഇതുമൂലം ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ ഇ​ഴ​ജ​ന്തു​ക്ക​ളെ പേ​ടി​ക്കേ​ണ്ട അ​വ​സ്ഥ​യു​മാ​യി.