വീ​ട​ിനു​നേ​രെ ക​ല്ലേ​റും, ക​രി​ഓ​യി​ൽ പ്രയോഗവും
Saturday, June 15, 2019 12:18 AM IST
നേ​മം : സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച​ശേ​ഷം ക​ല്ലെ​റി​ഞ്ഞ​താ​യിപ​രാ​തി.​ഇ​ന്ന​ലെ രാ​ത്രി​യി​ൽ ശാ​ന്തി​വി​ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ല​ത​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണമു​ണ്ടാ​യ​ത് .
ല​ത​യെ കൂ​ടാ​തെ മ​ക​ൾ അ​മൃ​ത​യും സ​ഹോ​ദ​രി ഇ​ന്ദി​ര​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് കൂ​ട്ടി​നെ​ത്തി​യ ല​ത​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ദീ​പു​വും സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ വ​ശ​ത്തും അ​ക​ത്തെ ചു​മ​രി​ലും ത​റ​യി​ലു​മാ​ണ് ക​രി ഓ​യി​ൽ ഒ​ഴി​ച്ച​ത്. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. നേ​മം പോ​ലീ​സ് ന്വേ​ാഷ​ണം ആ​രം​ഭി​ച്ചു