സ്നേ​ഹാ​ദ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ല​ക്ഷ്മി നാ​ട്ടി​ലേ​ക്കു യാ​ത്ര​യാ​കു​ന്നു
Saturday, June 15, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രു വ​ർ​ഷം മു​ന്പ് തി​രു​വ​ന​ന്ത​പു​രം പ​ന്നി​യോ​ട് ഭാ​ഗ​ത്ത് നി​ന്ന് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി ല​ക്ഷ്മി എ​ന്ന കു​സു​മം ഭ​ർ​ത്താ​വി​നോ​ടൊ​പ്പം സ്വ​ന്തം നാ​ട്ടി​ലേ​ക്കു യാ​ത്ര​യാ​കു​ന്നു .
എ​ട്ടു വ​ർ​ഷ​ത്തി​ന് മു​ന്പ് വീ​ടു വി​ട്ടി​റ​ങ്ങി​യ ല​ക്ഷ്മി​യെ ക​ഴി​ഞ്ഞ​വ​ർ​ഷം പ​ന്നി​യോ​ട്ടു നി​ന്നു കാ​ട്ടാ​ക്ക​ട പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് . കാ​ട്ടാ​ക്ക​ട കു​രി​തം കൊ​ട് ത​ണ​ൽ അ​ഗ​തി മ​ന്ദി​ര​ത്തി​ൽ ക​ഴി​ഞ്ഞ ല​ക്ഷ്മി പേ​രൂ​ർ​ക്ക​ട മാ​നി​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ചി​കി​ത്സ​തേ​ടി​യി​രു​ന്നു.
നാ​ലാ​ഞ്ചി​റ സ്നേ​ഹ​വീ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ തി​രി​കെ സ്വ​ന്തം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ്ര​ത്യാ​ശ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ക​ൻ മ​നീ​ഷ്കു​മാ​ർ ല​ക്ഷ്മി​യു​ടെ നാ​ടും വീ​ട്ടു​കാ​രെ​യും ക​ണ്ടെ​ത്തി .ജീ​വി​ത പ​ങ്കാ​ളി​യെ കു​റ​ച്ച് അ​റി​ഞ്ഞ​പാ​ടെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി ഭ​ർ​ത്താ​വ് ശി​വ​ഭൂ​ഷ​ൺ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി.
എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ഭ​ർ​ത്താ​വി​നെ ക​ണ്ട ല​ക്ഷ്മി നി​റ ക​ണ്ണു​ക​ളോ​ടെ ഭ​ർ​ത്താ​വി​ന്‍റെ പ​ദ​ങ്ങ​ൾ തൊ​ട്ടു തൊ​ഴു​തു .കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ശി​വ​ഭൂ​ഷ​ണി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു .