അ​ഗ​തി​ര​ഹി​ത കേ​ര​ളം: പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്തു
Saturday, June 15, 2019 12:18 AM IST
പോ​ത്ത​ന്‍​കോ​ട്: പ​ഞ്ചാ​യ​ത്തി​ല്‍ അ​ഗ​തി​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം ന​ട​ന്നു. പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട 146 പേ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങു​ന്ന കി​റ്റ് ന​ല്‍​കി​യ​ത്.
ഇ​തി​നാ​യി 89600 രൂ​പ​യാ​ണ് ഒ​രു മാ​സം വി​നി​യോ​ഗി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​രി, പ​യ​ര്‍, എ​ണ്ണ തു​ട​ങ്ങി അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ കി​റ്റാ​ണ് ന​ല്‍​കി​യ​ത്. ഒ​രാ​ള്‍ മാ​ത്ര​മു​ള്ള കു​ടും​ബ​ത്തി​ന് 500 രൂ​പ​യു​ടെ കി​റ്റ്, അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് 700 ഉം, ​അ​തി​ല്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ 900 രൂ​പ​യു​ടെ​യും കി​റ്റാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ എ​ല്ലാ മാ​സ​വും ഭ​ഷ്യ വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യും. പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ 32 കു​ട്ടി​ക​ള്‍​ക്ക് സ്കൂള്‍ തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ബാ​ഗും ന​ല്‍​കി. 40,000 രൂ​പ​യാ​ണ് ഇ​തി​നാ​യി വി​നി​യോ​ഗി​ച്ച​ത്.
സി​ഡി​എ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​യി​ല്‍ അ​ര്‍​ഹ​രാ​യ നി​ര്‍​ധ​ന​രാ​യ അം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​ത്. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ ആ​ദ്യ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു.