ഡോ​ക്ട​ർ​ക്ക് മ​ർ​ദനം;വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ ക​രി​ദി​നം ആ​ച​രി​ച്ചു
Saturday, June 15, 2019 12:18 AM IST
പേ​രൂ​ർ​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ അ​നൂ​പി​നെ ഒ​രു സം​ഘം മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഘ​ട​കം ജോ​ലി ബ​ഹി​ഷ്ക്ക​രി​ച്ച് ക​രി​ദി​നം ആ​ച​രി​ച്ചു.
മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​രാ​ജേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​എ. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് വെ​റ്റ​റി​ന​റി കൗ​ൺ​സി​ൽ അം​ഗം ഡോ. ​ബി​നു പ്ര​ശാ​ന്ത്, കെ​ജി​ഒ​എ​ഫ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​സു​മ​ൻ, കെ​ജി​ഒ​എ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ, കെ​ജി​ഒ​യു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഷി​ബു, കെ​ജി​വി​ഒ​എ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​പ്രി​യ കെ. ​നാ​യ​ർ, കെ​വി​എ​സ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ടി. രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ഹ​രി കൃ​ഷ്ണ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ​ക്ക് നി​ർ​ഭ​യ​മാ​യി ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.