ദേ​ശീ​യപാ​ത സ്ഥ​ല​മെ​ടു​പ്പ് വി​ജ്ഞാ​പ​നം: ആ​ശ​ങ്ക വേ​ണ്ടെന്ന് ബി.​സ​ത്യ​ൻ എം​എ​ൽ​എ
Saturday, June 15, 2019 12:18 AM IST
ആ​റ്റി​ങ്ങ​ൽ: ദേ​ശീ​യ​പാ​ത ക​ഴ​ക്കൂ​ട്ടം മു​ത​ൽ ക​ട​മ്പാ​ട്ടു കോ​ണം വ​രെ നാ​ലു​വ​രി​യാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം കൈ​മാ​റ്റം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ​ക്ക് പ്ര​സ​ക്തി ഇ​ല്ലെ​ന്നും ബി.​സ​ത്യ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
നാ​ളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും, പൊ​തു മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​നും കേ​ന്ദ്ര മ​ന്ത്രി നി​തി​ൻ ഗ​ഡ്ക്ക​രി​യെ നേ​രി​ൽ ക​ണ്ട് ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥന മാ​നി​ച്ച് റ​വ​ന്യൂ മ​ന്ത്രി​യു​ടെ ചേ​മ്പ​റി​ൽ ര​ണ്ട് ത​വ​ണ യോ​ഗം ചേ​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. മാ​മം മു​ത​ൽ ക​ട​മ്പാ​ട്ടു​കോ​ണം വ​രെ 17 കി​ലോ​മീ​റ്റ​റി​ൽ 50.8763 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് റി​ക്ക​ർ​ഡു വേ​ഗ​ത​യി​ൽ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ​ത്.
ഒ​രു സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​റും 23 സ​ർ​വേയ​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ​ക്ക് ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി ന​ൽ​കു​ന്ന​തി​ന് ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.