പ​ണ​വു​മാ​യി യു​വാ​വ് മു​ങ്ങി​യ​താ​യി പ​രാ​തി
Saturday, June 15, 2019 12:18 AM IST
ആ​റ്റി​ങ്ങ​ൽ: മെ​ഡി​ക്ക​ൽ സ്റ്റോ​റിൽ ജീവനക്കാരിയെ പ​റ്റി​ച്ച് യു​വാ​വ് പ​ണ​വു​മാ​യി മു​ങ്ങി​യ​താ​യി പ​രാ​തി. കോ​രാ​ണി ടോ​ൾ​മു​ക്ക് പി​ആ​ർ നി​വാ​സി​ൽ റ​ഹീ​മി​ന്‍റെ മെ​ഡി​സോ​ൺ ഫാ​ർ​മ​സി​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്.
വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് റ​ഹീം പ​ള്ളി​യി​ൽ നി​സ്ക​രി​ക്കാ​നാ​യി പോ​യ സ​മ​യ​ത്ത് ഒ​രാ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ചു​വ​പ്പ് സ്കൂ​ട്ട​റി​ൽ ക​ട​യി​ൽ എ​ത്തി. റ​ഹിം ഓ​ർ​ഡ​ർ ചെ​യ്ത​താ​ണെ​ന്നു പ​റ​ഞ്ഞ് ഫാ​ർ​മ​സി​സ്റ്റി​നെ വി​ശ്വ​സി​പ്പി​ച്ച് കു​റേ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി. അ​തി​നു​ശേ​ഷം റ​ഹി​മു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നു പ​റ​ഞ്ഞ് വ​നി​താ ഫാ​ർ​മ​സി​സ്റ്റി​നോ​ട് അ​യ്യാ​യി​രം രൂ​പ വാ​ങ്ങി സ്ഥ​ലം വി​ടു​ക​യും ചെ​യ്തു.
നി​സ്കാ​രം ക​ഴി​ഞ്ഞ് റ​ഹീം തി​രി​ച്ച് ക​ട​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് വ്യ​ക്ത​മാ​യ​ത്. യു​വാ​വ് ന​ൽ​കി​യ​ത് പ​ഴ​യ സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു എ​ന്നും അ​ഞ്ഞൂ​റ് രൂ​പ​യി​ൽ താ​ഴെ വി​ല​വ​രു​ന്ന​തേ പെ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളു എ​ന്നും റ​ഹിം പ​റ​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു.