ഉണ്ണിയുടെ വീട് കണ്ട് ‘അന്തംവിട്ട് പോലീസ്’
Saturday, June 15, 2019 12:18 AM IST
വി​ഴി​ഞ്ഞം: ഇ​ഷ്ട​പ്പെ​ട്ടാ​ൽ കൈ​യ്യി​ൽ കി​ട്ടു​ന്ന​ത് എ​ന്തും മോ​ഷ്ടി​ക്കും, വി​ൽ​ക്കാ​ൻ പ​റ്റു​ന്ന ആ​ക്രി മു​ത​ൽ മ​ണ്ണെ​ണ്ണ​യും പ​ല​ച​ര​ക്കു​മെ​ല്ലാം. പ​ണ​ത്തി​ന് ആ​വ​ശ്യം വ​രു​മ്പോ​ൾ ഇവ ക​ട​ക​ളി​ൽ കൊ​ണ്ടു​പോ​യി വി​ൽ​ക്കും.​പി​ടി​ക്ക​പ്പെ​ടു​ന്ന ദി​വ​സം രാ​ത്രി​യി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന സ​മ​യം ര​ണ്ട് നാ​ട​ൻ കോ​ഴി​യും പൊ​രി​ക്കാ​നു​ള്ള ചേ​രു​വ​ക​ളും മോ​ഷ്ടി​ച്ചി​രു​ന്നു.
തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ പോ​ലീ​സി​ന് ഒ​രു മ​ടി​യും കൂ​ടാ​തെ തൊ​ണ്ടി​മു​ത​ലും എ​ടു​ത്ത് ന​ൽ​കി.​വി​ഴി​ഞ്ഞം തി​യ​റ്റ​ർ ജം​ഗ​ഷ​നി​ലെ ഒാ​ട്ടോ സ്പെ​യ​ർ പാ​ർ​ട്സ് ക​ട​യി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വെ​ടു​പ്പി​ന് കോ​വ​ള​ത്തെ വാ​ട​ക വീ​ട്ടി​ൽ എ​ത്തി​യ പോ​ലീ​സി​നും അ​തി​ശ​യം. കു​റ​ച്ച് ദി​വ​സ​മാ​യി ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന ഉ​ണ്ണി വാ​ട​ക വീ​ടി​നെ മോ​ഷ​ണ വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ൺ ആ​ക്കി മാ​റ്റി. മ​ണ്ണെ​ണ്ണ മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ട്സു​ക​ൾ വ​രെ​ഇ​വി​ടെ​യു​ണ്ട്.​നി​ര​വ​ധി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട മോ​ഷ​ണ വ​സ്തു​ക്ക​ൾ ആ​യ​തി​നാ​ൽ വി​ഴി​ഞ്ഞ​ത്തെ തൊ​ണ്ടി​മു​ത​ൽ മാ​ത്ര​മെ​ടു​ത്ത ശേ​ഷം പോ​ലീ​സ് വീ​ട് ഭ​ദ്ര​മാ​യി പൂ​ട്ടി.
മോ​ഷ​ണ​മു​ത​ലു​ക​ൾ വി​ൽ​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഉ​ണ്ണി​യു​ടെ ഭാ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മോ​ഷ​ണ വ​സ്തു​ക്ക​ൾ ര​ഹ​സ്യ​മാ​യി വീ​ട്ടി​ൽ എ​ത്തി​ച്ച് സം​ശ​യി​ക്കാ​തി​രി​ക്കാ​ൻ ഭാ​ര്യ​യോ​ടൊ​പ്പം ക​ട​ക​ളി​ൽ കൊ​ണ്ടു​പോ​യി വി​ൽ​ക്കു​ക​യാ​ണ് പ​തി​വെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.​
ഇ​ന്ന​ലെ വി​ഴി​ഞ്ഞം സി ​ഐ പ്ര​വീ​ൺ, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എ​സ്.​എ​സ്. സ​ജി, ക്രൈം ​എ​സ്ഐ​ര​ജ്ഞി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.