കു​രു​ക്കി​ല​മ​ർ​ന്ന് കാ​ട്ടാ​ക്ക​ട
Sunday, June 16, 2019 12:40 AM IST
കാ​ട്ടാ​ക്ക​ട : അ​ന​ധി​കൃ​ത പാ​ർ​ക്കി​ംഗും ന​ട​പ്പാ​ത​യി​ലെ ക​ച്ച​വ​ട​വും കാ​ട്ടാ​ക്ക​ട ന​ഗ​ര​ത്തെ കു​രു​ക്കി​ല​മ​ർ​ത്തു​ന്നു. കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി അ​ധി​കൃ​ത​ർ കേ​ട്ട​ഭാ​വം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

ന​ഗ​ര​ത്തി​ൽ പേ ​ആ​ൻ​ഡ് പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത് പൊ​തു ജ​ന​ത്തി​ന് സ്വ​ത​ന്ത്ര സ​ഞ്ചാ​ര​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്.​ച​ന്ത ദി​വ​സ​ങ്ങ​ളാ​യ തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ക്ക​ട​യി​ൽ കു​രു​ക്ക് നി​ത്യ​സം​ഭ​വ​മാ​യി മാ​റു​ക​യാ​ണ്. ന​ട​പ്പാ​ത​യി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ​യും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ത്താ​ൽ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​രു പ​രി​ധിവ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.