കാരുണ്യത്തിന് ന​ന്ദി അ​ർ​പ്പി​ച്ച് പു​ഷ്പ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു
Sunday, June 16, 2019 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് പോ​ത്ത​ൻ​കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി പു​ഷ്പ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു.

മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള പു​ഷ്പ​ത്തെ എ​ട്ടു​മാ​സ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് തി​രു​വ​ള്ളൂ​ർ ജി​ല്ല​യി​ലെ ആ​ർ​കെ​പെ​ട്ടി​ലു​ള്ള വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​വു​ന്ന​ത്. രാ​ത്രി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ണ്ട പു​ഷ്പ​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഡി​എം സി​സ്റ്റേ​ഴ്സ് ന​ട​ത്തു​ന്ന ക​രു​ണാ​ല​യ​ത്തി​ൽ​എ​ത്തി​ച്ചു .
ആ​ദ്യ​മൊ​ക്കെ ഒ​ന്നും സം​സാ​രി​ക്കാ​തി​രു​ന്ന പു​ഷ്പ പേ​രൂ​ർ​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ചി​കി​ത്സ​യ്ക്കു ശോ​ഷം നാ​ടി​നെ​കു​റി​ച്ചും വീ​ട്ടു​കാ​രെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു​തു​ട​ങ്ങി.തു​ട​ർ​ന്ന് നാ​ലാ​ഞ്ചി​റ സ്നേ​ഹ​വീ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യാ​ശ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​ർ​കെപെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ഖേ​ന വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെട്ടു. പു​ഷ്പ​ത്തി​ന്‍റെ മ​ക​ൻ മാ​രി​മു​ത്തു​വും മ​രു​മ​ക​ൻ വേ​ലു ഗോ​വി​ന്ദ​സാ​മി​യും ക​രു​ണാ​ല​യ​ത്തി​ൽ എ​ത്തി പു​ഷ്പ​ത്തെ വീ​ട്ടി​ലേ​യ്ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.