മ​ഴ പെ​യ്താ​ൽ ക​രി​ഞ്ഞാം​കോ​ണം റോ​ഡ് പു​ഴ​യാ​കും
Sunday, June 16, 2019 12:40 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​ഴ പെ​യ്താ​ൽ ക​രി​ഞ്ഞാം​കോ​ണം റോ​ഡ് പു​ഴ​യാ​കും.​വെ​ഞ്ഞാ​റ​മൂ​ട് മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ക​രി​ഞ്ഞാം​കോ​ണം ഏ​ലാ​യ് പ്ര​ദേ​ശ​ത്തു കൂ​ടി ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണ് പു​ഴ​യാ​യി മാ​റു​ന്ന​ത്.ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും റോ​ഡി​ൽ വെ​ള്ളം​കെ​ട്ടി​ക്കി​ട​ന്ന് കാ​ൽ​ന​ട യാ​ത്ര​പോ​ലും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

റോ​ഡി​ൽ ഓ​ട​യി​ല്ലാ​ത്ത​തു​മൂ​ലം സ​മീ​പ​ത്തെ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. റോ​ഡി​ൽ ഒാ​ട നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ കേ​ട്ട​ഭാ​വം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. റോ​ഡി​ൽ അ​ടി​യ​ന്ത​ര​മാ​യി ഓ​ട നി​ർ​മി​ക്ക​ണ​മെ​ന്നും, മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും ഒ​ലി​ച്ചു വ​രു​ന്ന വെ​ള്ളം ത​ട​ഞ്ഞു നി​ർ​ത്തു​വാ​നു​ള്ള സം​വി​ധാ​നം ഒരുക്കണമെന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.