ധന സ​ഹാ​യം കൈ​മാ​റി
Sunday, June 16, 2019 12:41 AM IST
ആ​റ്റി​ങ്ങ​ൽ: ഡ്യൂ​ട്ടി​ക്കി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​റ്റി​ങ്ങ​ൽ കെ​എ​സ്ആ​ർ​ടി​സി സ്വ​കാ​ഡ് യൂ​ണി​റ്റി​ലെ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​അ​നി​ൽ​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് കെ​എ​സ്ആ​ർ​ടി സി ​വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ സ​മാ​ഹ​രി​ച്ച ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റി.
കെ​എ​സ്ആ​ർ​ടി​സി എം​ഡി എം.​പി.​ദി​നേ​ശ് ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് തു​ക കൈ​മാ​റി​യ​ത്. വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​ബി.​ര​വി, വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ ഷാ​ജു ലോ​റ​ൻ​സ്, വി​ജി​ല​ൻ​സ് ഐ​സി കെ.​എ​സ്.​ജ​യ​ച​ന്ദ്ര​ൻ, എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.