സോ​ഫ്റ്റ്‌​വേ​ർ ത​ക​രാ​ർ; മ​ച്ചേ​ൽ പോ​സ്റ്റ് ഓ​ഫീ​സി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ താ​റു​മാ​റാ​യി
Sunday, June 16, 2019 12:41 AM IST
കാ​ട്ടാ​ക്ക​ട: സോ​ഫ്റ്റ്‌​വേ​ർ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് മ​ല​യി​ൻ​കീ​ഴി​നു സ​മീ​പ​മു​ള്ള മ​ച്ചേ​ൽ പോ​സ്റ്റ് ഓ​ഫീ​സി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ താ​റു​മാ​റാ​യി.
ക​ഴി​ഞ്ഞ 16 ദി​വ​സ​മാ​യി ഇ​താ​ണ് സ്ഥി​തി. മേ​യ് 30 മു​ത​ൽ ഇ​ന്ന​ലെ വ​രെ​യു​ള്ള ക്ഷേ​മ പെ​ൻ​ഷ​ൻ, സ​ർ​വീ​സ് പെ​ൻ​ഷ​ൻ വി​ത​ര​ണം പൂ​ർ​ണ​മാ​യി മു​ട​ങ്ങി. ബി​എ​സ്എ​ൻ​എ​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ത​ക​രാ​റു​ക​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ചു​ക​ഴി​ഞ്ഞ​താ​യി ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
പോ​സ്റ്റ​ൽ മേ​ഖ​ല​യി​ലെ നെ​റ്റ്‌​വ​ർ​ക്ക് സം​വി​ധാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് സി​ഫി എ​ന്ന ഐ​ടി ക​മ്പ​നി​യാ​ണ്.
മ​ച്ചേ​ൽ പോ​സ്റ്റ് ഓ​ഫീ​സി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കേ​ണ്ട​ത് സി​ഫി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. 16 ദി​വ​സ​മാ​യി തു​ട​രു​ന്ന അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​രും കാ​ര്യ​ക്ഷ​മ​ത കാ​ട്ടു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.സോ​ഫ്റ്റ്‌​വേ​ർ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ മേ​യ് 30 മു​ത​ൽ സ​ബ് പോ​സ്റ്റ്മാ​സ്റ്റ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന വ​നി​താ ഉ​ദ്യോ​ഗ​സ്ഥ അ​വ​ധി​യി​ലാ​ണ്.
പ​ക​രം എ​ത്തു​ന്ന വി​വി​ധ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്കാ​ണ് പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല. അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ൽ നി​ന്നും ഭേ​ദ​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷം പോ​സ്റ്റ് ഓ​ഫീ​സ് മാ​റി. മ​ണി​യോ​ർ​ഡ​റാ​യി ല​ഭി​ച്ചു​വ​രു​ന്ന പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് വ​യോ​ധി​ക​രു​ടെ ചി​കി​ത്സ​ക്കും മ​രു​ന്നി​നും ഭ​ക്ഷ​ണ​ത്തി​നു​മ​ട​ക്കം ഏ​റെ ബു​ദ്ധി​മു​ട്ടാ​യി.
പാ​ഴ്സ​ൽ സ​ർ​വീ​സു​ക​ൾ, ഇ ​മ​ണി​യോ​ർ​ഡ​ർ, ര​ജി​സ്ട്രേ​ഡ് ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ എ​ന്നി​വ​യും മു​ട​ങ്ങി. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ഇ​ന്ന​ലെ പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും ഉ​ട​ൻ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.